Madrid : സ്പാനിഷ് ക്ലബായി റയൽ മാഡ്രിഡിനെ (Real Madrid) നയിക്കാൻ വീണ്ടും കാർലോ അൻസിലോട്ടി (Carlo Ancelotti) എത്തുന്നു. ഇംഗ്ലീഷ് ക്ലബായി എവർട്ടണിൽ (Everton) മൂന്ന് വർഷം കരാർ ബാക്കി നിൽക്കവെയാണ് ഇറ്റാലിയൻ കോച്ചായ അൻസിലോട്ടി വീണ്ടും റയൽ മുന്നോട്ട് വച്ച ക്ഷെണം സ്വീകരിച്ചിരിക്കുന്നത്.
The coach who lead us to the Décima!#WelcomeBackAncelotti | @MrAncelotti pic.twitter.com/87SPGovjXA
— Real Madrid C.F. (@realmadriden) June 1, 2021
2024 വരെ മൂന്ന് വർഷത്തെ കരാറാണ് അൻസിലോട്ടിക്ക് റയലുമായിട്ടുള്ളത്. സിനിദിൻ സിദാന്റെ ഒഴിവിലേക്കാണ് റയൽ അൻസിലോട്ടിയെ വീണ്ടും കോച്ചായി എത്തിക്കുന്നത്. നേരത്തെ റയൽ നേട്ടമിട്ടിയിരുന്ന മസിമില്ല്യാനോ അല്ലെഗ്രിയെ യുവന്റസിൽ വീണ്ടും തിരിച്ചെത്തിച്ചപ്പോൾ മറ്റൊരു കോച്ചിനെ തേടി ഇറങ്ങേണ്ടി വന്നു റയൽ മാനേജ്മെന്റ്.
ALSO READ : IPL ഇല്ലെങ്കിൽ എന്ത ക്രിക്കറ്റ് ഫുട്ബോൾ ആരാധകർക്ക് കൈനിറെ മത്സരങ്ങളുമായിട്ടാണ് ജൂൺ മാസം എത്തുന്നത്
2013ലാണ് ഇതിന് മുമ്പ് ജോസെ മൊറീഞ്ഞോയ്ക്ക് ശേഷം അൻസിലോട്ട് റയലിന്റ് കോച്ചായി എത്തുന്നത്. 2014 അൻസിലോട്ടിയുടെ കീഴിൽ റയൽ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാകുകയും ചെയ്തു. എന്നാൽ അടുത്ത സീസണിൽ തന്നെ റയൽ അൻസിലോട്ടി പുറത്താക്കുന്നത്. അൻസിലോട്ടിയുടെ കീഴിലായിരുന്നു സിനിദിൻ സിദാൻ അസിസ്റ്റന്റെ കോച്ചായി ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.
എന്നാൽ ഒരു കഴിഞ്ഞ സീസണിൽ അൻസിലോറ്റിയുടെ കീഴിൽ എവർട്ടണിന് മികച്ച ഒരു പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. സീസണിൽ പത്താം സ്ഥാനത്തിലായിട്ടാണ് എവർട്ടൺ ഫിനിഷ് ചെയ്തത്. കൊളംബിയൻ താരം ജെയിംസ് റോഡ്രിഗ്രസിനെയും ബ്രസീലിയൻ താരം അലൻ തുടങ്ങിയ താരങ്ങളെ എവർട്ടണിൽ എത്തിച്ചെങ്കിൽ പ്രതീക്ഷച്ച അത്രയും പ്രകടനം ടീമിന്റെ ഭാഗത്തിന് നിന്നുണ്ടായില്ല.എവർട്ടൺ റയൽ കൂടാതെ അൻസിലോട്ടി ബയൺ മ്യൂണിക്ക,.നപ്പോളി, പിഎസ്ജി, യുവന്റസ്, എസി മിലാൻ ചെൽസി എന്നീ ടീമുകളുടെ മാനേജറായി പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...