Kochi : കേരളത്തിൽ നിന്നുള്ള ഐഎസ്എൽ (ISL) ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters FC) പുതിയ കോച്ചിന്റെ കാര്യത്തിൽ തീരുമാനമായി. സെർബിയൻ കോച്ച് ഇവാൻ വുക്കോമാനോവിച്ചിനെയാണ് (Ivan Vukomanovic) അടുത്ത സീസണിൽ കോച്ചായി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫുട്ബോളിന്റെ മാത്രം വെബ്സൈറ്റായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിതിനെ തുടർന്നാണ് എല്ലാവരും ഇക്കാര്യം അറിയാൻ തുടങ്ങിയത്.
അതേസമയം ഗോളിന്റെ ഈ റിപ്പോർട്ടിനെ ഔദ്യോഗികമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സീ ഹിന്ദുസ്ഥാൻ മലയാളത്തിന് ക്ലബുമായി ബന്ധപ്പെട്ട വൃത്തത്തിൽ ലഭിച്ച് സൂചന അനുസരിച്ച് കരാറിന്റെ അവസാന ഘട്ടവും കോച്ചിനോടൊപ്പമുള്ള സ്റ്റാഫിന്റെ തീരുമാനത്തിനായിട്ടുള്ള ചർച്ചയിലാണ് ക്ലബ്. അതിന്റെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമെ ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തൂ.
സ്പാനിഷ് കോച്ച് കിബു വിക്കുന്നയുടെ ഒഴിവിലേക്കാണ് സെർബിയൻ മാനേജറെ ബ്ലാസ്റ്റേഴ്സ് മേനേജ്മെന്റ് പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ മികച്ച് ടീമും കോച്ചും ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന് പട്ടികിയിൽ അവസാനമായിട്ടാണ് ഫിനിഷ് ചെയ്യേണ്ടി വന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വിക്കുന്ന മുഖ്യ പരിശീലകന്റെ സ്ഥാനത്ത് നിന്നൊഴിയുകയായിരുന്നു.
ട്രാൻസ്ഫർ മാർക്കറ്റിൽ വുക്കോമാനോവിച്ചി അത്രയ്ക്ക് വലിയ പേരില്ല എന്നൊരും കാര്യമാണ് ബ്ലാസ്റ്റേഴ്സ് ഫാൻസിന് വലയ്ക്കുന്നത്. സാധാരണ പുതിയ കോച്ചിന്റെ വിവരങ്ങൾ പുറത്ത് വരുമ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം കൊണ്ടാടുമ്പോൾ ഇത്തവണ അത് കാണാൻ സാധിച്ചില്ല. ബ്രസീലിയൻ കോച്ച് സ്കൊളാരിയെ വരെ റൂമാർ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഫാൻസ് തങ്ങളുടെ ടീമിന്റെ പുതിയ മനേജറിനായി കാത്തിരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഫാൻസിനിടിയിൽ വുക്കോമാനോവിച്ച് തന്നെയാണ് ഉറപ്പ് ലഭിച്ചു കഴിഞ്ഞു.
ALSO READ : ISL 2020-21 : ഏഴ് സീസൺ എട്ട് തവണ കോച്ചുമാരെ മാറ്റി; കോച്ചുമാർ വാഴാത്ത Kerala Blasters ഇല്ലം
ബെൽജിയത്തിലെ ടോപ് ലീഗ് ക്ലബായ സ്റ്റാൻഡേർഡ് ലീഗിലുടെയാണ് വുക്കോമാനോവിച്ച് പരിശീലനം തുടങ്ങുന്നത്. അസിസ്റ്റന്റ് കോച്ചായി പ്രവേശിച്ച് വുക്കോമാനോവിച്ച് പിന്നീട് ആ ക്ലബി തന്നെ 2014 സീസണിൽ മുഖ്യ പരിശീലകനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. തുടർന്ന് സ്ലവാക്യൻ ലീഗിലേക്ക് മാറുകയായിരുന്നു വുക്കോമാനോവിച്ച്. 2016 സീസണിൽ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ ഹെഡ് കോച്ചാകുകയായിരുന്നു. ഈ സീസണിൽ ടീം വുക്കോമാനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒരു സീസണും കൂടി വുക്കോമാനോവിച്ച്. സ്ലോവാക്യൻ ലീഗിൽ തുടർന്നു. ശേഷം 2019-20 സീസണിൽ സൈപ്രസ് ലീഗിൽ താത്ക്കാലിക കോച്ചായി പ്രവർത്തിക്കുകയും ചെയ്തു.
ALSO READ : Kerala Blasters FC മുന്‍ താരം Sandesh Jhingan വിവാഹതനാകാന്‍ പോകുന്നു, വധു റഷ്യന്‍ സ്വദേശിനി
ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ വുക്കോമാനോവിച്ച്. കഴിഞ്ഞ ഏഴ് സീസണിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ കോച്ചാകും. ഇതുവരെ ആദ്യ സീസണിൽ ഡേവിഡ് ജെയിംസിന്റെ കീഴിൽ റണ്ണറപ്പറായും പിന്നീട് സ്റ്റീവ് കോപ്പലിന്റെ കഴിൽ ഫൈനലിൽ എത്തിയതുമാണ് ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച് സീസണുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...