Happy Birthday MS Dhoni : സോഷ്യൽ മീഡിയിൽ എം എസ് ധോണിയുടെ 40-ാം പിറന്നാൾ ആഘോഷം
ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റിലെ മറ്റ് താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
New Delhi : ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ച ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായ ക്യാപ്റ്റൻ കൂൾ എം എസ് ധോണിക്ക് (MS Dhoni) ഇന്ന് 40-ാം ജന്മദിനം. താരത്തിന്റെ 40-ാം പിറന്നാൾ സോഷ്യൽ മീഡിയയിൽ (Social Media) ഒരു വലിയ ആഘോഷമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ലോകവും ധോണിയുടെ ആരാധകരും. 2 പ്രാവിശ്യം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലേക്കെത്തിച്ച ധോണി 40തിൽ നിൽക്കുമ്പോഴും താരത്തിനുള്ള പിന്തുണയും സ്വീകാര്യതയ്ക്കും ഒട്ടും കുറവ് വന്നിട്ടില്ല എന്നതാണ് ഈ ആഘോഷത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.
ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റിലെ മറ്റ് താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിൽ പ്രധാനമായും ധോണി അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് തൊട്ടു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞ സുരേഷ് റെയ്നായാണ്. തനിക്കൊപ്പം എപ്പോഴും ഒരു കൂട്ടുകാരനായും സഹോദരനായും ഉപദേശകനായും നിന്നതിന് നന്ദി അറിയിച്ചാണ് താരം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ALSO READ : കോടിപതി എങ്കിലും Down to Earth, ഈ ചിത്രങ്ങള്‍ തെളിയിക്കും Captain Cool MS Dhoniയുടെ സ്വഭാവമഹിമ ...!!
ഇതിഹാസം, പ്രചോദനം എന്ന കുറിപ്പോടെയാണ് താരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്.
ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്കും ധോണിക്കും ചേർത്താണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈയ്ഫ് ആശംസ അറിയിച്ചിരിക്കുന്നത്. ദാദ യുവക്കളോട് എങ്ങനെ ജയിക്കണമെന്ന് പഠിപ്പിച്ചു, ധോണി അത് ശീലമാക്കിയെന്നാണ് കൈയ്ഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ രണ്ട് കാലഘട്ടത്തിൽ ജനിച്ച് ഇതിഹാസങ്ങൾ. ഇന്ത്യൻ ക്രിക്കറ്റിന് ഒരു രൂപം നൽകിയ ഇരുവർക്കും ജന്മദിനാശംസകളെന്നാണ് കൈയ്ഫ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. നാളെയാണ് സൗരവ് ഗാംഗുലിയുടെ ജന്മദിനം.
ALSO READ : MS Dhoni ക്ക് Team India യുടെ ക്യാപ്റ്റൻസി എങ്ങനെ ലഭിച്ചു? വെളിപ്പെടുത്തലുമായി Sharad Pawar
ക്യാപ്റ്റനായ തന്റെ ഏറ്റവും മികച്ച സുഹൃത്ത് എന്നാണ് ഇന്ത്യൻ പേസർ ഇഷാന്ത് ശർമ ധോണിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. ധോണിയുടെ കീഴിലാണ് ഇഷാന്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കായി പന്തെറിഞ്ഞത്.
ALSO READ : IPL: 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ താരമായി ക്യാപ്റ്റന്‍ കൂള്‍ MS Dhoni
ഞങ്ങളുടെ തലയ്ക്ക് മികച്ച ഒരു പിറന്നാൾ ആശംസകളെന്നാണ് ധോണിയുടെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ആശംസ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.