​ഗാം​ഗുലിയെ ഹ‍ൃദയാഘാതത്തെ തുട‌ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജിമ്മിൽ വെച്ച് അനുഭവപ്പെട്ട നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 03:30 PM IST
  • ജിമ്മിൽ വെച്ച് അനുഭവപ്പെട്ട നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • കൊൽക്കത്തയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്
  • താരത്തിന് ആൻജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്ന് സൂചന
​ഗാം​ഗുലിയെ ഹ‍ൃദയാഘാതത്തെ തുട‌ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ​ഗാം​ഗുലിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് താരത്തിന് നെഞ്ച് വേദനയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടത്. തുടർന്ന് ​ഗാം​​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊൽക്കത്തയിലെ ​വുഡ്ലാൻഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

​ആശുപത്രിയിൽ പ്രവേശിപ്പിച്ച ​ഗാം​ഗുലിയെ (Sourav Ganguly) ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുമെന്ന് റിപ്പോ‌ർ‌ട്ടുകൾ വരുന്നുണ്ട്. ​ഗാം​ഗുലിയുടെ ചികിത്സ കൈകാര്യം ചെയ്യുന്നതിന് വുഡ്ലാൻഡ് ആശുപത്രി അധികൃതർ മൂന്നം​ഗം മെഡിക്കൽ ബോർഡിന് നിയമിച്ചു. നിലവിൽ ആരോ​ഗ്യ സ്ഥിതി ഭേദമായി വരുന്നുയെന്നും ഡോക്ടമാ‌രുടെ റിപ്പോർട്ട് പ്രകാരമായിരിക്കും തടുർ നടപടികളെന്ന് കൊൽക്കത്തിയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ദാദായുടെ ആരോ​ഗ്യ സ്ഥിതി ഭേദമാകുന്നുയെന്നും ചികിത്സകളോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജെയ് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.

ALSO READ: ഡിഡ്നിയിൽ Rohit ഇറങ്ങുമോ? താരം ഇന്ന് പരിശീലത്തിനിറങ്ങി

താരം കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ (BCCI) യോ​ഗത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയെത്തിയത്. ​​ഗാംഗുലിക്ക് ഹ‍ൃദയാഘാതം സംഭവിച്ചെന്നും ഉടൻ തന്നെ അദ്ദേഹത്തിൻ്റെ ആസുഖം ഭേദമാകട്ടെയെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തിരുന്നു. ദാദ ആരോഗ്യവാനായി വേഗം തിരികയെത്താൻ മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

ALSO READ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം Laxman Sivaramakrishnan ബിജെപിയിൽ ചേർന്നു

കഴിഞ്ഞ ആഴ്ചയിൽ ഗാംഗുലി പശ്ചിമ ബം​ഗാൾ (West Bengal) ​ഗവർണറെ നേരിൽ കണാനെത്തിയത് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ സൂചനയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ​ഗവർണർ നമ്മളെ കാണാൻ ആവശ്യപ്പെടുകയാണെങ്കിൽ നമ്മൾ അദ്ദേഹത്തെ കാണണം അങ്ങനെ മാത്രം കരുതിയാൽ മതിയെന്നായിരുന്നു താരത്തിൻ്റെ മറുപടി.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News