Hardik - Krunal പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് നിര്യാതനായി
ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നിലവിൽ സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ബറോഡ ടീമിനായി കളിക്കുകയാണ് കൃണാൽ പാണ്ഡ്യ. ഹാർദിക് പാണ്ഡ്യ നാട്ടിൽ തന്നെയാണുള്ളത്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർമാരായ ഹാർദിക്-കൃണാൽ പാണ്ഡ്യ സഹോദരന്മാരുടെ പിതാവ് ഹിമാൻഷു പാണ്ഡ്യ നിര്യാതനായി. 71 വയസുകാരനായ ഹിമാൻഷു പാണ്ഡ്യ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല.
നിലവിൽ സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ബറോഡ ടീമിനായി കളിക്കുകയാണ് കൃണാൽ പാണ്ഡ്യ (Krunal Pandya). താരം മത്സരം നടക്കുന്ന വഡോദരയിൽ നിന്ന് പിതാവിന്റെ മരണാന്തര കർമ്മങ്ങൾക്കായി ടീം വിട്ടുയെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. കോവിഡ് പ്രൊട്ടോക്കോൾ ഭേദിക്കുന്നതിനാൽ കൃണാൽ പാണ്ഡ്യ ബാക്കിയുള്ള മത്സരത്തിൽ തുടരില്ലെന്ന് ടീം മാനേജ്മെന്റ്.
ALSO READ: ദേശീയ ഗാനത്തിനിടെ വികാരാധീനനായി മുഹമ്മദ് സിറാജ്, ഇതാണ് യഥാര്‍ത്ഥ ദേശസ്നേഹമെന്ന് ആരാധകര്‍
ഓസ്ട്രേലിയൻ പര്യടനത്തിൽ ഏകദിനം ട്വിന്റി20 മത്സരങ്ങൾക്ക് ശേഷം ഇളയ മകനായ ഹാർദിക് പാണ്ഡ്യ (Hardik Pandya) നാട്ടിൽ തന്നെയാണുള്ളത്. ലിമിറ്റഡ് ഓവർ പരമ്പരകളിൽ പുറത്തേറ്റ് പരിക്കിനെ തുടർന്നാണ് താരം ടീം വിട്ട് നാട്ടിലെത്തിയത്. അടുത്ത് ഇംഗ്ലണ്ട് പര്യടനത്തിനായി തയ്യറെടുക്കുന്നതിനാൽ താരം ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുത്തതുമില്ല.
ALSO READ: COVID പോസിറ്റീവായ സൈനയ്ക്കും പ്രെണോയിക്കും മണിക്കൂറുകൾക്ക് ശേഷം നെഗറ്റീവ് ഫലം ലഭിച്ചു
ഇരുവരെയും ആശ്വസിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരോട് കോലി (Virat Kohli) അടക്കമുള്ള സഹതാരങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുവരെടയും പിതാവുമായി നിരവധി തവണ താൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്, എപ്പോഴും സന്തോഷവാനായിയിരിക്കുന്ന ഒരാളാണ് അദ്ദേഹമെന്ന് വിരാട് തന്റെ ട്വീറ്റിലുടെ ഒർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...