ബാങ്കോക്ക്: കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായി തായ്ലൻഡ് ഓപ്പണിൽ നിന്ന് പിന്മാറിയ മലയാളി താരം എച്ച് എസ് പ്രെണോയിക്കും സൈന നെഹ്വാളിനും മണിക്കൂറുകൾക്ക് ശേഷം പരിശോധന ഫലം നഗറ്റീവായി. ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു എന്ന വിവരം ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് ഇരുവരെയും ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നാല് തവണ നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡ് നെഗറ്റീവാണെന്ന് അറിയുന്നത്. ഇരു താരങ്ങൾക്കും മത്സരത്തിൽ തുടരാമെന്ന് ലോക ബാഡ്മിന്റൺ ഫെഡറേഷനും അറിയിച്ചു.
സൈന നെഹ്വവാളും (Saina Nehwal) എച്ച് എസ് പ്രെണോയിക്കും തായ്ലൻഡ് ഓപ്പണിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചെന്നും നാല് തവണ നടത്തിയ പരിശോധനയിൽ ഇരുവർക്ക് കോവിഡ് നെഗറ്റീവായെന്ന് ബാഡ്മിൻ്റൺ അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചത്. ലോക് ബാഡ്മിന്റൺ ഫെഡറേഷനുമായി BAI ചർച്ച ചെയ്തതിന് ശേഷമാണ് ഇരു താരങ്ങളെയും മത്സരത്തിൽ വീണ്ടും തുടരാൻ അനുമതി നൽകിയത്. ഭാര്യ സൈനയ്ക്ക് പോസിറ്റീവായതിനെ തുടർന്ന് കശ്യപും മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിട്ടുണ്ട്. ഇന്ന് നടക്കുന്ന പരിശോധനയ്ക്ക് ശേഷമാകും കശ്യപ് ടൂർണമെന്റിൽ തുടരുമോ ഇല്ലയോ എന്ന കാര്യം അറിയാൻ സാധിക്കു.
Shuttlers @NSaina and @PRANNOYHSPRI have tested negative in the final test and have been given green flag to participate in the tournament. Timely intervention of BAI ensured with all support from BWF and other stakeholders have made this possible.
Detailed statement below pic.twitter.com/tMzB3BmvRm
— BAI Media (@BAI_Media) January 12, 2021
ALSO READ: മലയാളി Badminton താരം എച്ച് എസ് പ്രെണോയിക്കും സൈന നെഹ്വാളിനും കോവിഡ് പോസിറ്റീവ്
BREAKING @NSaina @PRANNOYHSPRI and Jones Ralfy Jansen have been cleared to resume their place in the YONEX Thailand Open. They tested positive on the PCR test but their antibody IgG was positive. Read more #HSBCbadminton #BWFWorldTourhttps://t.co/Rc8rt3uWLR
— BWF (@bwfmedia) January 12, 2021
കൂടാതെ കോവിഡ് സ്ഥിരീകരിച്ച നാല് താരങ്ങളിൽ മൂന്ന് പേർക്ക് ഫലം നെഗറ്റീവായതിനെ തുടർന്ന് മത്സരിക്കാൻ അനുമതി നൽകിയെന്ന് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. പ്രെണോയിയെയും (HS Pranoy) സൈനെയും കൂടാതെ ജർമനിയുടെ ജോണസ് റാൽഫി ജാൻസെണിനും ടൂർണമെന്റിൽ തുടരാൻ BWF അനുമതി നൽകിയത്.
ALSO READ: എല്ലാവരും നെഗറ്റീവ് ഇനി സിഡ്നിയിലേക്ക്
പിസിആർ പരിശോധനയിൽ (PCR Test) പോസിറ്റീവായ താരങ്ങളുടെ ആൻ്റിബോഡി IgG പരിശോധനയിലും പോസിറ്റീവായി. അതായത് നേരത്തെ രോഗം ബാധിച്ച വ്യക്തികൾക്ക് വീണ്ടും പിസിആർ പരിശോധന നടത്തുമ്പോൾ കോവിഡ് പോസിറ്റീവായി തന്നെ ഫലത്തിൽ കാണിക്കും. ഈ മൂന്ന് താരങ്ങൾക്കും നേരത്തെ കോവിഡ് ബാധിച്ചിട്ടുമുണ്ട്. തുടർന്ന നാല് റൗണ്ട് പരിശോധനയ്ക്ക് ശേഷം മെഡിക്കൽ ബോർഡ് തീരുമാനിച്ചതിന് തുടർന്നാണ് താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...