സിഡ്നി: ദേശീയഗാനത്തിനിടെ വികാരാധീനനായി കണ്ണീരൊഴുക്കിയ യുവ പേസര്‍ മുഹമ്മദ് സിറാജിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍..
ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സ്റ്റാര്‍ പേസര്‍ മൊഹമ്മദ് സിറാജിന്‍റെ (Mohammed Siraj) കണ്ണുകള്‍ ഈറനണിഞ്ഞത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ദേശീയ ഗാനം (National Anthem) ആലപിക്കപ്പെടുമ്പോള്‍ വികാരാധീനനായ സിറാജിന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുകയായിരുന്നു. പിന്നാലെ താരം മുഖത്തിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണീര്‍ തുടച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം.
Mohammed Siraj provided a glimpse of what it means to represent your country in international cricket #AUSvINDpic.twitter.com/HpL94QH5pr
— ICC (@ICC) January 7, 2021
യുവതാരം കണ്ണീര്‍ തുടയ്ക്കുന്ന വീഡിയോ വൈറലായതോടെ പ്രതികരണവുമായി പല പ്രമുഖരും എത്തി. വസീം ജാഫര്‍ (Wasim Jaffer) ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളാണ് സിറാജിനെ പുകഴ്ത്തി രംഗത്തെത്തിയത്. സിറാജിന്‍റെ ദേശസ്‌നേഹത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വസീം ജാഫറാണ് ആദ്യം രംഗത്തെത്തിയത്.
Even if there's little or no crowd to cheer you on, no better motivation than playing for India. As a legend once said "You don't play for the crowd, you play for the country." #AUSvIND pic.twitter.com/qAwIyiUrSI
— Wasim Jaffer (@WasimJaffer14) January 7, 2021
"നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആരാധകര്‍ ആരും ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി കളിക്കുകയാണ് എന്നതിലും വലിയ പ്രചോദനം വേറൊന്നില്ല. ഒരു ഇതിഹാസം പറഞ്ഞതു പോലെ 'നിങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ്", വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ MS Dhoniയുടെ വാക്കുകളാണ് അദ്ദേഹം കടമെടുത്തത്....!! 2011ലെ ലോകക്കപ്പ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കയുമായി നേരിട്ട പരാജയത്തിന് ശേഷം ധോണി നടത്തിയ പ്രതികരണമായിരുന്നു ഇത്.
അതേസമയം, സംഭവം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിച്ചതോടെ ക്രിക്കറ്റ് ലോകത്ത് ഇത് വൈറലുമായി. തന്‍റെ രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ സിറാജ് എത്രത്തോളം അഭിമാനിക്കുന്നുണ്ടെന്നും, അതിലെത്ര ആവേശഭരിതനാണെന്നും തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ് സിറാജ് എന്നാണ് ഭൂരിഭാഗം ആളുകളും കമന്‍റ് ചെയ്തിരിക്കുന്നത്.
സിഡ്‌നിയില്‍ സിറാജിന്‍റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് താരം കളിക്കുന്നത്. മെല്‍ബണിലായിരുന്നു താരത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. സിറാജ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവ് അന്തരിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്കു മടങ്ങാതെ ടീമിനൊപ്പം തുടരാനാണ് താരം തീരുമാനിച്ചത്. സിറാജ് ഒരു ക്രിക്കറ്ററായി കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഓട്ടോ ഡ്രൈവറായിരുന്ന അച്ഛനായിരുന്നു.
മുഹമ്മദ് ഷമിയ്ക്ക് (Mohammad Shami) പരിക്കേറ്റതോടെയാണ് സിറാജിന് ടീമിലേയ്ക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചത്. രണ്ടാം ടെസ്റ്റില്‍ താരം അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് ഉള്‍പ്പെടെയുള്ളവര്‍ സിറാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Also read: ഡിസ്നിയിൽ ആദ്യ ദിനം ഓസ്ട്രേലിയയുടെ കൈയ്യിൽ
അതേസമയം, മുഹമ്മദ് സിറാജിന് നല്‍കുന്ന പിന്തുണയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും മാനേജ്മെന്‍റിനേയും പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ പേസ് ബൗളര്‍ ഷൊയിബ് അക്തര്‍ രംഗത്തെയിരുന്നു. ഇന്ത്യന്‍ ടീമിനോ മാനേജ്മെന്‍റിനോ കളിക്കാരുടെ ജാതിയും മതവും വര്‍ണവും ഒന്നും പ്രശ്നമല്ല, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് യുവ പേസര്‍ മുഹമ്മദ് സിറാജിന് ടീം നല്‍കുന്ന പിന്തുണ. പിതാവിന്‍റെ മരണത്തില്‍ മാനസികമായി തകര്‍ന്ന സിറാജിനെ ടീം എത്ര വേഗമാണ് ക്രിക്കറ്റിലേക്ക് തിരികെ എത്തിച്ചതെന്ന് അക്തര്‍ പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.