ഡല്‍ഹി: അടുത്തമാസം ലണ്ടനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ ട്രോഫി ഹോക്കിയില്‍ മലയാളി താരം പി. ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിനെ നയിക്കും. റിയോ ഒളിംപിക്‌സിന് മുന്നോടിയായി നിലവിലെ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിന് വിശ്രമം അനുവദിച്ചതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനം ശ്രീജേഷിന് കിട്ടിയത്.എസ് വി സുനിലാണ് വൈസ് ക്യാപ്റ്റന്‍. വികാസ് ദഹിയ, പ്രദീപ് മോര്‍, വി.ആര്‍ രഘുനാഥ്, മന്‍പ്രീത് സിങ്, എസ്.കെ ഉത്തപ്പ, ആകാശ് ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.


ഇന്ത്യയെ കൂടാതെ ജര്‍മ്മനി, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 10ന് തുടങ്ങി 17ന് ചാമ്പ്യന്‍ ട്രോഫി അവസാനിക്കും. ഇന്ത്യയുടെ ആദ്യകളി ജൂണ്‍ പത്തിന് ജര്‍മനിക്കെതിരെയാണ്.