ന്യൂഡല്‍ഹി: ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയ്ക്ക് മുന്നോടിയായി പുറത്തിറക്കിയ  പ്രൊമേഷണല്‍ വീഡിയോ വൈറലാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റാര്‍ സ്പോര്‍ട്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ആരാധകര്‍ക്കായി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 


എല്ലാ കുട്ടികള്‍ക്കും നോക്കാന്‍ ആളെ ആവശ്യമുണ്ട്. ഓസ്‌ട്രേലിയയും ഇന്ത്യയും ഇത് ഓര്‍ക്കണ൦. ഇന്ത്യയിലേക്ക് വരുന്ന ഓസീസ് സംഘത്തെ സെവാഗ് ഇങ്ങനെയാണ് സ്വാഗതം ചെയ്യുന്നത്- എന്ന തലക്കെട്ടോടെയാണ് സ്റ്റാര്‍ സ്പോര്‍ട്സ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 



മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് ബേബിസിറ്ററായി എത്തുന്ന വീഡിയോയില്‍ ഓസീസ് കുപ്പായമണിഞ്ഞാണ് കുട്ടികള്‍ പ്രത്യക്ഷപ്പെട്ടത്. 


ഓസീസ് മുന്‍ ഓപ്പണര്‍ മാത്യു ഹെയ്‌ഡന് ഇതത്ര ഇഷ്ടപ്പെട്ടിട്ടില്ല. ''മുന്നറിയിപ്പ് നല്‍കുന്നു. ഓസീസിനെ ഒരിക്കലും തമാശയായി കാണരുത്. ലോകകപ്പ് ട്രോഫി ആരുടെ പക്കലാണെന്ന് ഓര്‍ക്കണ൦'' ഹെയ്‌ഡന്‍റെ മറുപടി ഇങ്ങനെയായിരുന്നു.  



ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു ബേബിസിറ്റര്‍ നാടകങ്ങളുടെ തുടക്കം. 


മെല്‍ബണ്‍ ടെസ്റ്റില്‍ തന്‍റെ കുട്ടികളെ നോക്കാന്‍ റിഷഭ് പന്തിനെ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ക്ഷണിച്ചു. പെയ്നും പന്തും തമ്മിലുള്ള വാക്ക്പോരിന്‍റെ തുടര്‍ച്ചയായിരുന്നു ഈ വെല്ലുവിളി. 


എന്നാല്‍ സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റിന് മുന്‍പ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഇരു ടീമുകളും എത്തിയപ്പോള്‍ പെയ്നിന്‍റെ കുട്ടികളെ ചുമലിലേറ്റി പന്ത് ഈ വെല്ലുവിളി ഏറ്റെടുത്തു.