സിഡ്നി: അവസാന മത്സരം ജയിച്ച Twenty20 പരമ്പര തൂത്തുവാരൻ എന്ന ഇന്ത്യയുടെ (Indian Cricket Team) മോഹം തല്ലി കെടുത്തി Australia. സിഡ്നിയിൽ നടന്ന മൂന്നാം T20 മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 12 റൺസിന്റെ തോൽവി. നായകൻ വിരാട് കോലിയുടെ പോരാട്ടം അവസാന നിമിഷം പാഴായി മാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കകയായിരുന്നു. 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ള. ഇന്ത്യക്കായി നായകൻ വിരോട് കോലി (Virat Kohli) 18-ാം ഓവ‍ർ വരെ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനം എല്ലാ പ്രതീക്ഷകളെല്ലാം കെടുത്തി താരം ആൻഡ്രൂ ടൈയുടെ പന്തിൽ പുറത്താകുകയായിരുന്നു. ഓസീസിനെ നായകൻ മാത്യു വെയ്ഡും (Mathew Wade) ​ഗ്ലെൻ മാക്സവെല്ലും ചേർന്നുള്ള ഇന്നിങ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് പ്രധാനമായ 90 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 


Also Read: 2nd T20I: പാണ്ഡ്യയുടെ കലാശക്കൊട്ടിൽ ഓസീസിനെ 6 വിക്കറ്റിന് തക‌ർത്ത് ഇന്ത്യക്ക് പരമ്പര


മിച്ചൽ സ്വെപ്പ്സണിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.  കഴിഞ്ഞ മത്സരങ്ങളിലെ നിർണായക വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദർ അല്ലാതെ മറ്റാരും ഒരു മികച്ച പ്രകടനം ഇന്ത്യൻ ബോളിങ് നിര കാഴ്ചവെച്ചില്ല. സുന്ദർ രണ്ട് വിക്കറ്റുകൾ നേടി. 


Also Read: ഇനി മറഡോണയ്ക്കായി മ്യുസിയം പണിയുമെന്ന് Bobby Chemmanur


കഴി‍ഞ്ഞ രണ്ട് മത്സരങ്ങളിലെ പോലെ ഇത്തവണയും സഞ്ജു സാംസൺ(Sanju Samson) നിരാശപ്പെടുത്തി. നേരത്തെ നടന്ന മത്സരങ്ങളിലെ പോലെ താരം അനാവശ്യമായി വിക്കറ്റ് നഷ്‍ടപ്പെുത്തുകയായിരുന്നു. ബാറ്റിങ് നിരയിൽ ഓപ്പണർ കെ.എൽ.രാഹുലും, ശ്രയസ് അയ്യരും പൂജ്യരായിയാണ് പവലിയനിലേക്ക് മടങ്ങിയത്. 


ഇന്ത്യയുടെ മൂന്ന് പ്രധാന വിക്കറ്റുകളെടുത്ത മിച്ചൽ സ്വെപ്പ്സണാണ് Man of the Match. പരമ്പരയിൽ ഉടനനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഹാ‌‌‍ർദിക് പാണ്ഡ്യയാണ് Man of the Series. ഇതോടെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഏകദിന പരമ്പര 2-1ന് ഓസീസും, ടി20 1-2ന് ഇന്ത്യയും സ്വന്തമാക്കി. ഡിസംബ‌ർ 17 മുതൽ നാല് മത്സരങ്ങൾ അടങ്ങിയ ബോർഡർ-ഗവാസ്കൾ ടെസ്റ്റ് പരമ്പരയും ആരംഭിക്കും.