സിഡ്നി: ഏകദിനത്തിൽ ജയിക്കാൻ മറന്നത് Twenty20യിൽ ഓർത്തെടുത്ത് Indian Team. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സിഡ്നി നടന്ന മത്സരത്തിൽ 6 വിക്കറ്റിന് ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ. അവസാന ഓവറിൽ രണ്ട് സിക്സറുകളടിച്ച് ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് Australia ഇന്ത്യക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടിയിരുന്നു. ഇത് രണ്ട് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഈ ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഏകപക്ഷീയമായി മുന്നിലാണ്.
Hardik Pandya seals it for #TeamIndia.
INDIA WIN by 6 wickets and clinch the T20I series 2-0.#AUSvIND pic.twitter.com/Hx3YfmukEr
— BCCI (@BCCI) December 6, 2020
Also Read: viral video: പൃഥ്വി ഷായോടൊപ്പം ധവാന്റെ ഡാൻസ് വൈറലാകുന്നു..
ഓപ്പണിങിറങ്ങിയ കെ.എൽ.രാഹുലും ശിഖർ ധവാനും ഇന്ത്യക്ക് മികച്ച് തുടക്കും നൽകിയുരുന്നു. അർധ സെഞ്ചുറി നേടിയ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ധവാൻ 36 പന്തിൽ 2 സിക്സറുകളടക്കം 52 റൺസെടുത്തു. അദ്യ വിക്കറ്റിന് ശേഷമെത്തിയ നായകൻ വിരാട് കോലിയും (Virat Kohli) ധവാനും ചേർന്ന് ഇന്ത്യയെ പിന്നീട് 100ലേക്കെത്തിച്ചു. എന്നാൽ സ്കോർ 95ൽ നിൽക്കുമ്പോൾ ധാവന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. ശേഷമെത്തിയ മലയാളി താരം സഞ്ജു സാംസണിന് (Sanju Samson) 10 പന്തിൽ 15 റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളു.
A fine 50-run partnership comes up between #TeamIndia openers @klrahul11 & @SDhawan25
Live - https://t.co/HlRQEpMWw8 #AUSvIND pic.twitter.com/ERyQPGgqQD
— BCCI (@BCCI) December 6, 2020
പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യക്കൊപ്പം (Hardik Pandya) ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടെ നായകൻ കോലിയും 17-ാം ഓവറിൽ ഡാനിയേൽ സാംസിന്റെ പന്തിൽ പുറത്തായി. ശേഷം പാണ്ഡ്യ ശ്രെയ്സ അയ്യരുമായി ചേർന്ന് സ്ഥിരതായർന്ന ഇന്നിങ്സ് കാഴ്ചവെച്ചാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്.
പരിക്കേറ്റ നായകൻ ആരോൺ ഫിഞ്ചിന് പകരം വിക്കറ്റ് കീപ്പർ മാത്യു വെയ്ഡായിരുന്നു ഓസീസിനെ നയിച്ചത്. ഓപ്പണിങിനിറങ്ങിയ വെയ്ഡ് ആദ്യ ഓവറുകളിൽ തകർത്തടിച്ച് 58 റൺസ് നേടിയുരുന്നു. ശേഷം 8-ാം ഓവറിൽ വെയ്ഡിനെ ഇന്ത്യൻ നായകൻ വിരാട് കോലി റൺൗട്ടാക്കുകയായിരുന്നു. ഇന്ത്യക്കായി കഴിഞ്ഞ മത്സരത്തിലെ പോലെ യുവതാരം ടി.നടരാജൻ മികച്ച പ്രകടനം കാവ്ചവെച്ചു. 4 ഓവറിൽ 20 റൺസ് മാത്രം വിട്ട് കൊടുത്ത് താരം രണ്ട് വിക്കറ്റ് നേടി.