ഇന്ത്യക്ക് പിടിച്ച് നിൽക്കാൻ ഒരു ദിനം കൂടി ; ജയിക്കാൻ 309 റൺസും കൂടി
മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി
സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് ബാക്കി നിൽക്കെ 309 റണസിന് പിന്നിൽ. ക്രീസിൽ ചേതേശ്വർ പൂജാരെയും അജിങ്ക്യ രഹാനെയും പൊരുതുന്നു. ഭേദപ്പെട്ട ഓപ്പണിങ് നൽകി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും യുവതാരം ശുഭ്മാൻ ഗില്ലും പുറത്തായി. പൊരുതി തോൽവി ഒഴിവാക്കനായി ഒരു ദിനം കൂടിയാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. പരിക്കേറ്റ രവീന്ദ്ര ജഡേജ ബാറ്റിങിനിറങ്ങുമോ എന്ന ആശങ്ക.
രണ്ടാം ഇന്നിങ്സിൽ 312 റൺസിന് ഡിക്ലെയർ ചെയ്ത് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 407 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. ഓസീസിനായി മൂന്ന് താരങ്ങളുടെ അർധ സെഞ്ചുറിയാണ് ടീമിന് ഉയർന്ന് സ്കോർ നേടാൻ സഹായിച്ചത്. 73 റൺസെടുത്ത ലബുഷെയ്നും 81 റൺസെടുത്ത സ്റ്റീവ് സ്മിത്തും (Steve Smith) 84 റൺസെടുത്ത യുവതാരം കാമറൂൺ ഗ്രീനുമാണ് ഇന്ത്യക്കെതിരെ മികച്ച ലീഡ് ഉയർത്താൻ സാഹയിച്ചത്. രണ്ട് ഇന്നിങ്സിലും ആതിഥേയരുടെ ആധിപത്യമാണ് ഇന്ത്യക്കെതിരെ മികച്ച ലീഡ് സ്വന്തമാക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ബോളിങിനൊപ്പം ബാറ്റിങ് നിരയും ഉണർന്നപ്പോൾ ഒരു വൻ ശക്തിയായി മാറുകയായിരുന്നു ഓസീസ്.
ALSO READ: Sydney Test: രണ്ടാം ഇന്നിങ്സിലും ഓസീസ് മേധാവിത്വം ; ഇന്ത്യ പരിക്കിലും പരുങ്ങലിലും
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയും (Rohit Sharma) ഗില്ലും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് അർധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പിരിഞ്ഞത്. രോഹിത് ഫിഫ്റ്റി നേടി ഉടനെ പുറത്താകുകയായിരുന്നു. തുടർന്ന് ടെസ്റ്റ് സ്പെഷ്യലിസ്റ്റായ പൂജാരെയും നായകൻ രഹാനെയും ചേർന്നാണ് ഇപ്പോൾ ഇന്ത്യക്കായി പൊരുതുന്നത്. പൂജാരെ തന്റെ പതിവ് ശൈലിയായ പ്രതിരോധത്തിൽ തന്നെയാണ് കളിക്കുന്നത്. ഫിഫ്റ്റി നേടിയുടനെ തന്നെ അലശ്യമായ ഷോട്ടിലൂടെ രോഹിത് തന്റെ വിക്കറ്റ് കളഞ്ഞത്. താരം കൃത്യതയോടെ കളിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് നിലവിൽ അനുഭവപ്പെടുന്ന സമ്മർദം ഉണ്ടാകില്ലായിരുന്നു.
അവസാന ദിനം ഇന്ത്യയെ വലക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഗ്രൗണ്ടിൽ താരങ്ങളുടെ പരിക്കും പുറത്ത് വീര്യം ചേർത്തുന്ന അധിക്ഷേപങ്ങളുമാണ്. ആദ്യ ഇന്നിങ്സിൽ രണ്ട് താരങ്ങൾക്ക് പരിക്കേറ്റത് ഇന്ത്യൻ സ്കോറിങിനെ ബാധിച്ചിരുന്നു. അതിൽ റിഷഭ് പന്തിന്റെ (Rishabh Pant) പരിക്ക് സാരമില്ലാത്തതാണ് ആകെയുള്ള ആശ്വാസം. അതേസമയം കൈ വിരലിൽ പരിക്കേറ്റ ജഡേജ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുമോ എന്ന് തന്നെ സംശയമാണ്. താരം നാളെ ഇറങ്ങിയില്ലെങ്കിൽ ഇന്ത്യയുടെ കൈയ്യിൽ ബാക്കിയുള്ളത് ഏഴ് വിക്കറ്റ് മാത്രമായി ചുരുങ്ങു.
ALSO READ: ദേശീയ ഗാനത്തിനിടെ വികാരാധീനനായി മുഹമ്മദ് സിറാജ്, ഇതാണ് യഥാര്‍ത്ഥ ദേശസ്നേഹമെന്ന് ആരാധകര്‍
ഇന്ത്യൻ താരങ്ങളോടുള്ള ഓസീസ് കാണികളുടെ അധിക്ഷേപവും വലിയ രീതിയിൽ സിഡ്നി ടെസ്റ്റ് (Sydney Test) ചർച്ച് ശ്രദ്ധേയമാക്കി. ഈ സംഭവ വികാസത്തെ തുടർന്ന് മത്സരം കുറച്ച് നേരത്തേക്ക് നിർത്തി വെക്കേണ്ട അവസ്ഥയിൽ വരെയെത്തി. ബോളർമാരായ ജസ്പ്രിത് ബുമ്രക്കെതിരെയും മുഹമ്മദ് സിറാജിനെതിരെയും വംശീയമായ അധിക്ഷേപമാണ് കഴിഞ്ഞ് മൂന്ന് ദിനങ്ങളായി ഓസീസ് ഗാലറിയിൽ നിന്ന് താരങ്ങൾ നേരിട്ടത്. ഇന്ന് വീണ്ടും സിറാജിനെതിരെ അധിക്ഷേപം തുടർന്നപ്പോൾ നായകൻ രഹാനെ അമ്പയറോട് പരാതിപ്പെട്ടു. തുടർന്ന് സുരക്ഷ ജീവനക്കാരെത്തി കാണികളെ പുറത്താക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഐസിസിയും ക്രിക്കറ്റ് ഓസ്ട്രേലിയയും അന്വേഷണത്തിന് ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...