ചെന്നൈ:  ചെന്നൈ ടെസ്റ്റിൽ(Chennai Test) ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറിന് 257 എന്ന നിലയിൽ. 33 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും എട്ടു റണ്‍സുമായി ആര്‍. അശ്വിനുമാണ് ക്രീസില്‍. അടിച്ചു കളിച്ചിരുന്ന ഋഷഭ് പന്തിന്റെ വിക്കറ്റ് എല്ലാവരെയും നിരാശരാക്കി. സെഞ്ചുറിക്കരികെ വീണ പന്ത് 88 പന്തിൽ അഞ്ച് സിക്സും,ഒൻപത് ഫോറും അടക്കം 91 റൺസാണുമായാണ് മടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്താണ് പൂജാര(Poojara) മടങ്ങിയത്.73 റണ്‍സ് കൂട്ടി ചേർക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ വിക്കറ്റില്‍ ചേതേശ്വര്‍ പൂജാര - ഋഷഭ് പന്ത് സഖ്യമാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.


ALSO READ: India vs England Practice Session: ഇംഗ്ലണ്ടിനെതിരെയുള്ള അങ്കത്തിന് കോലിപടയുടെ കച്ചകെട്ടൽ ആരംഭിച്ചു


അജിങ്ക്യ രഹാനെ ഒരു റണ്ണിനാണ് പുറത്തായത്. രഹാനെയെ ഇംഗ്ലണ്ട്(England) ക്യാപ്റ്റന്‍ ജോ റൂട്ട് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.48 പന്തില്‍ നിന്ന് 11 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായത്. 44 റണ്‍സിനിടെ ഇന്ത്യന്‍ ഓപ്പണരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായി.നേരത്തെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയുടെ (218) കരുത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 578 റണ്‍സെടുത്തു.


ALSO READ: Cristiano Ronaldo: നിങ്ങൾക്കറിയുമോ റൊണാൾഡോയുടെ ഇൗ പ്രത്യേകതകൾ


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.