IND vs ENG: Virat Kohli ചെറുത്ത് നിന്നിട്ടും Chennai യിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 227 റൺസിന്റെ തോൽവി
420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിന് പുറത്താകുകയായിരുന്നു. Shubhman Gill ന്റെയും നായകൻ Virat Kohli യുടെയും ചെറുത്ത് നിൽപ്പല്ലാതെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷച്ചതൊന്നും സംഭവിച്ചില്ല.
Chennai : India - England ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 227 റണസിനായിരുന്നു ഇന്ത്യയുടെ തോൽവി. 420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിന് പുറത്താകുകയായിരുന്നു. Shubhman Gill ന്റെയും നായകൻ Virat Kohli യുടെയും ചെറുത്ത് നിൽപ്പല്ലാതെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷച്ചതൊന്നും സംഭവിച്ചില്ല. ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിൽ ഇന്ത്യ അവസാന ദിനം കളി ആരംഭിച്ചത്.
രണ്ടാം ഇന്നിങ്സ് 20-ാം ഓവറിൽ എത്തിയപ്പോൾ ചേതേശ്വർ പൂജാരാ പുറത്തായതാണ് അവസാന ദിനത്തിലെ ഇന്ത്യയുടെ വിക്കറ്റ് വീഴ്ചയുടെ തുടക്കം. ശുഭ്മാൻ ഗില്ലും നായകൻ കോലിയും ഒരുമിച്ച് ചേർന്ന് ചെറുത്ത് നിൽക്കാൻ ശ്രമിക്കവെ ഗില്ലും പുറത്തായി. അർധ സെഞ്ചുറി എടുത്ത ഉടനെയായിരുന്നു ഗില്ലിന്റെ മടക്കം. ഗില്ലിന് ശേഷം 25 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് മധ്യനിര താരങ്ങളെയാണ് നഷ്ടമായത്. ഗില്ലിന് തൊട്ടുപിന്നാലെ അജിങ്ക്യ രഹാനെ (Ajinkaya Rahane) പൂജ്യനായും വേഗത്തിൽ സ്കോർ ഉയർത്താൻ ശ്രമിക്കവെ റിഷഭ് പന്തും (11) റൺസൊന്നും എടുക്കാതെ വാഷിങ്ടൺ സുന്ദറുമാണ് പുറത്തായത്.
അതിന് ശേഷം ആർ അശ്വിനൊപ്പം (R Ashwin) ചേർന്ന് കോലി അവസാനവട്ട ചെറുത്ത് നിൽപ്പിനും ശ്രമിച്ചു. ഇരുവരും ചേർന്ന് 50 റൺസിന്റെ കുട്ടുകെട്ട് പടുത്തുയർത്തിയപ്പോഴേക്കും കോലിക്ക് പിന്തുണ നൽകിയിരുന്ന അശ്വിനെയും ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ കോലിയുടെ ചെറുത്തുനിൽപ്പിനും തിരശീല വീഴുകയായിരുന്നു. മറിച്ചൊന്നും സംഭവിക്കാതെ അവസാന മൂന്ന് വിക്കറ്റ് വീണ് ഇന്ത്യ 221 റൺസിന് തോൽക്കുകയായിരുന്നു.
ALSO READ: IND Vs ENG മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ,ഇന്ത്യ ആറിന് 257,സെഞ്ചുറി ഇല്ലാതെ പന്ത് പുറത്ത്
ഇംഗ്ലണ്ടിനായി ഇടം കൈ സ്പിന്നർ ജാക്ക് ലീച്ച് നാലും ജെയ്മി ആൻഡേഴ്സൺ മൂന്നും വിക്കറ്റുകൾ വീതം നേടി. ആദ്യ ഇന്നിങ്സിൽ 218 റൺസും രണ്ടാം ഇന്നിങ്സിൽ നിർണായകമായ 40 റൺസമെടുത്ത ഇംഗ്ലീഷ് നായകൻ ജോ റൂട്ടാണ് (Joe Root) മാൻ ഓഫ് ദി മാച്ച്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ചെന്നൈയിൽ വെച്ച് നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് ഫെബ്രുവരി 13നാണ് ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.