കാൻഡി: ശ്രീലങ്കയിൽ നടക്കുന്ന ഏകദിന പരമ്പരയുടെ രണ്ടാം ദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയച്ചു. ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ അനിഷേധ്യ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് കോലിയും സംഘവും ശ്രീലങ്കൻ ടീമിനെ നേരിടുന്നത്. പല്ലെക്കിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. 


ദാംബുള്ളയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്കെതിരെ കാണികൾ രോഷാകുലരായിരുന്നു. ഇന്ത്യയുമായുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലും ശ്രീലങ്ക വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിനാൽ, കനത്ത സമ്മർദ്ദത്തിലാണ് ശ്രീലങ്കൻ ടീം.