റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം പരമ്പരയില്‍ ഐതിഹാസിക വിജയം നേടി ഇന്ത്യ!! ഇതോടെ 3-0 ത്തിന് പരമ്പര ഇന്ത്യയ്ക്ക് സ്വന്തം.


COMMERCIAL BREAK
SCROLL TO CONTINUE READING

റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. 8 വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ അതിഥികള്‍ തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിച്ച വിക്കറ്റും നഷ്ടമായി. 2 വിക്കറ്റും നേടിയത് അരങ്ങേറ്റക്കാരന്‍ നദീമാണ്.


ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടക്കം പതറിയ ഇന്ത്യയെ കരകയറ്റിയത് രോഹിത് ശര്‍മ്മയും അജിങ്ക്യ  രഹാനെയുമാണ്. ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയു൦ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാന്‍ അടിത്തറയിട്ടു. 


അതേസമയം, ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 162 റണ്‍സിന് പുറത്തായിരുന്നു. 335 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയച്ചു.


എന്നാല്‍, രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ഇന്ത്യയ്ക്ക് സമ്പൂര്‍ണ്ണ പരമ്പര ജയം സമ്മാനിക്കുകയായിരുന്നു. 


ഇന്ത്യയ്ക്കായി പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും 5 വീതം വിക്കറ്റ് നേടി.