ഗുവാഹട്ടി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ 70 റണ്‍സില്‍ ഏഴു വിക്കറ്റ് നഷ്ടമായി. ഇന്ത്യന്‍ മുന്‍നിര ബാറ്റ്സമാന്‍മാരെ ജേസൺ ബെഹ്റൻഡോർഫ് പുറത്താക്കി ടോസ്  നേടി ബൗളിംഗ് തിരഞ്ഞെടുത്ത   ഡേവിഡ്‌ വാര്‍ണറിന്‍റെ തീരുമാനം ശരിയായെന്ന്‍ വെക്കുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഹിത്ത് ശര്‍മ്മ(8), വിരാട് കൊഹ്‌ലി(0), ശിഖര്‍ ധവാന്‍(2), എം.എസ്.ധോണി(13) എന്നിവരാരും ഈ മത്സരത്തില്‍ തിളങ്ങിയില്ല. ജേസൺ ബെഹ്റൻഡോർഫ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആഡം സാംബ രണ്ടു വിക്കറ്റ് വീഴ്ത്തി. 


ഏകദിനത്തിലെ മികവ് മഴ തടസപ്പെട്ട ആദ്യ ട്വന്റി-ട്വന്റിയിലും ആവര്‍ത്തിച്ച ഇന്ത്യ അല്‍പ്പസമയത്തിനകം നടക്കുന്ന രണ്ടാം മത്സരത്തിലും പുറത്തെടുത്താല്‍ ഓസ്ട്രേലിയയ്ക്ക് വീണ്ടും ഒരു പരമ്പര കൂടി നഷ്ടപ്പെടും. 


ഏകദിനത്തിലെ തനിയാവര്‍ത്തനം എന്ന പോലെ കഴിഞ്ഞ മത്സരത്തിലും മികച്ച തുടക്കം ലഭിച്ച ഓസ്ട്രേലിയയ്ക്ക് മധ്യനിരയുടെ മോശം പ്രകടനമാണ് ആശങ്കയിലാഴ്ത്തുന്നത്. നേരെമറിച്ച് ഇന്ത്യയ്ക്ക് ആശങ്കപ്പെടാനായി യാതോന്നുമില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നി ബൗള്‍ര്‍മാര്‍ മികച്ച ഫോമിലാണ്. ശിഖര്‍ ധവാന്‍, രോഹിത്ത് ശര്‍മ്മ, നായകന്‍ കൊഹ്‌ലി അടങ്ങുന്ന ബാറ്റിംഗ് നിരയെ തകര്‍ക്കാനുള്ള വീര്യം ഓസ്ട്രേലിയന്‍ ബൗള്‍ര്‍മാര്‍ക്കില്ല. എന്നിരുന്നാല്‍ പോലും ഓസ്ട്രേലിയയെ പാടെ തള്ളികളയുന്നത് ഇന്ത്യക്ക് വിനയാകും.