ധർമശാല: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 106 റണ്‍സ്. ഓസീസിന്‍റെ രണ്ടാം ഇന്നിങ്‌സ് 137 റണ്‍സിന് അവസാനിച്ചു. 45 റണ്‍സെടുത്ത മാക്‌സ്‌വെല്ലും 25 റണ്‍സോടെ അജയ്യനായി നിന്ന മാത്യു വെയ്ഡും മാത്രമാണ് ഓസിസ് നിരയില്‍ ചെറുത്ത് നിന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡേവിഡ് വാർണർ (6), മാറ്റ് റെൻഷ്വോ (8), സ്റ്റീവ് സ്മിത്ത് (17), പീറ്റർ ഹാൻഡ്സ്കോം (18) ഷോണ്‍ മാർഷ് (1) തുടങ്ങി മുൻനിരക്കാരെല്ലാം ഓസീസ് നിരയിൽ പരാജയപ്പെട്ടു. ഇന്ത്യക്കായി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.  


നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 332 റണ്‍സിൽ അവസാനിച്ചിരുന്നു. 248/6 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നേടിയ അർധ സെഞ്ചുറിയാണ് (63) ലീഡിന് സഹായകമായത്. 


വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ 31 റണ്‍സ് നേടി. കുല്‍ദീപ് യാദവിനെ വീഴ്ത്തി ഇന്ത്യയുടെ ഇന്നിങ്‌സിന് തിരശീലയിട്ട ലയോണ്‍ അഞ്ചാമത്തെ ഇരയെയും സ്വന്തമാക്കി. ഭുവനേശ്വർ കുമാർ (0), കുൽദീപ് യാദവ് (7) എന്നിവർ വന്നപോലെ മടങ്ങി. ഉമേഷ് യാദവ് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തെ, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിൽ 300 റണ്‍സ് പുറത്തായിരുന്നു.