ന്യൂ ഡൽഹി : ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ അഭാവം. കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ തുടരുന്ന പന്തിന് പകരം നിശ്ചിത ഓവർ ഫോർമാറ്റുകളിൽ വിക്കറ്റിന് പിന്നിലുള്ള ചുമതല നൽകിയിരിക്കുന്നത് ഇഷാൻ കിഷനാണ്. അത് മുംബൈ ഇന്ത്യൻസ് താരം മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാൽ ടെസ്റ്റ് ഫോർമാറ്റിൽ കെ.എസ് ഭരത്തിനാണ് പന്തിന് ചുമതല നൽകിയിരിക്കുന്നത്. എന്നാൽ പന്ത് അഭാവത്തിൽ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉടലെടുത്തിരിക്കുന്ന വിടവ് നികത്താൻ 29കാരനായ വിക്കറ്റ് കീപ്പർ താരത്തിന് സാധിക്കുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അഹമ്മദബാദിൽ ഓസ്ട്രേലിയയ്ക്കെതിരെ പുരോഗമിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം വരുത്തി വെച്ചാണ് പിഴവാണ് ഈ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. അനയാസം പിടികൂടാൻ സാധിക്കുന്ന ട്രോവിസ് ഹെഡിന്റെ ക്യാച്ച് ഭരത് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധാകരെ ചൊടുപ്പിച്ചത്. അപകടത്തെ തുടർന്ന് പരിക്കിന്റെ പിടിയിലായ റിഷഭ് പന്ത് വേഗം തിരികെ വരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.


ALSO READ : റിഷഭ് പന്ത് സുഖം പ്രാപിച്ച് വരാൻ കാത്തിരിക്കുകയാണ്; എന്നിട്ട് വേണം രണ്ട് അടി കൊടുക്കാൻ : കപിൽ ദേവ്




വിക്കറ്റിന്റെ പിന്നിൽ മാത്രമല്ല, ബാറ്റിങ്ങിലും കെ.എസ് ഭരത് പന്തോളം വരുന്ന ഒരു പ്രകടനവും കാഴ്ചവെക്കുന്നില്ല. കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും അഞ്ച് ഇന്നിങ്സുകളിലായി കെ.എസ് ഭരത് ആകെ നേടിയത് 57 റൺസാണ്. ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നേടിയ 23 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് താരത്തിന്റെ പരമ്പരയിലെ ഏറ്റവും ഉയർന്ന സ്കോർ.


ഡിസംബർ 30നാണ് ഡൽഹി-ഡെറാഡൂൺ ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് പന്തിന്റെ കാർ അപകടത്തിൽ പെടുന്നത്. യാത്രയ്ക്കിടെ ഉറങ്ങി പോയതാണ് അപകട കാരണം. 25-കാരനായ താരത്തിന് ശരീരത്തിന്റെ പല ഭാഗങ്ങളും പരിക്ക് സംഭവിച്ചു. താരം നിലവിൽ സുഖം പ്രാപിച്ച് വരികയാണ്. അതേസമയം 2023 കലണ്ടർ വർഷത്തെ എല്ലാ മത്സരങ്ങളിലും നിന്നും പന്തിന് വിട്ട് നിൽക്കേണ്ടി വരും. ഒപ്പം ഐപിഎൽ 2023 സീസൺ മുഴുവനായി താരത്തിന് നഷ്ടമാകും. ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് പന്ത്.


അതേസമയം അഹമ്മദബാദിൽ പുരോഗമിക്കുന്ന നാലാം ടെസ്റ്റിൽ ഓപ്പണർ ഉസ്മാൻ ഖവാജയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഓസ്ട്രേലിയ ആദ്യ ദിനത്തിൽ ഭേദപ്പെട്ട നിലയിലാണ്. ഹെഡ്ഡും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനും ഓസീസ് ഓപ്പണർ മികച്ച പിന്തുണ നൽകി. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഖവാജയും 49 റൺസുമായി ഗ്രീനുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ടും ആർ അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.