കഴിഞ്ഞ ഡിസംബറിൽ കാറപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ ടീമിൽ നിന്നും വിട്ടുമാറി നിൽക്കുകയാണ് വിക്കറ്റ് കീപ്പർ താരം റിഷഭ് പന്ത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം ഇപ്പോൾ അതിൽ നിന്നെല്ലാം ഭേദപ്പെട്ട് വരികയാണ്. നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പന്തിന്റെ അഭാവം തന്നെയാണ്. ഈ അഭാവത്തിന്റെ പരിഭവം അറിയിച്ചിരിക്കുന്നത് ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടി തന്നെ മുൻ ഇന്ത്യൻ ടീം നായകൻ കപിൽ ദേവ്.
പരിക്ക് എല്ലാ ദേദമായി റിഷഭ് പന്ത് തിരികെ വന്നതിന് ശേഷം തനിക്ക് വിക്കറ്റ് കീപ്പർ ബാറ്റർക്ക് രണ്ട് അടി കൊടുക്കണമെന്ന് കപിൽ ദേവ് പറഞ്ഞത്. സ്നേഹത്തോടുള്ള ശകാരത്തിലാണ് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പന്തിനോട് തനിക്ക് ഒരുപാട് ഇഷ്ടമുണ്ടെന്ന് ആ അപകടം ഉണ്ടായ ഇന്ത്യൻ ടീമിന്റെ അവസ്ഥ ഇതാണ് കാണിച്ച് കൊടുക്കുമെന്ന് കപിൽ ദേവ് യുട്യൂബ് മാധ്യമമായ അൺകട്ടിനോട് പറഞ്ഞു.
തനിക്ക് പന്തിനെ ഇഷ്ടമാണ് അുതപോലെ തന്നെ താരത്തോടെ ദേഷ്യവുണ്ട്. എതുകൊണ്ട് ഇന്നത്തെ യുവതലമുറ ഇത്തരത്തിലുള്ള പിഴവുകൾ ചെയ്യുന്നു. അതിനൊരു അടിയുണ്ടെന്ന് കപിൽ ദേവ് തന്റെ അഭിമുഖത്തിൽ പറഞ്ഞു. ആദ്യം താരത്തിന് എല്ലാവരുടെ പ്രാർഥനയിൽ സുഖം പ്രാപിക്കട്ടെ എന്നിട്ട് മാതാപിതാക്കൾക്ക് കുട്ടികളോടുള്ള ഉത്തരവാദിത്വം എന്ന പോലെ രണ്ട് അടിയും കൊടുക്കും കപിൽ ദേവ് കൂട്ടിച്ചേർത്തു.
ഡിസംബർ 30നാണ് ഡൽഹി-ഡെറാഡൂൺ ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് പന്തിന്റെ കാർ അപകടത്തിൽ പെടുന്നത്. യാത്രയ്ക്കിടെ ഉറങ്ങി പോയതാണ് അപകട കാരണം. 25-കാരനായ താരത്തിന് ശരീരത്തിന്റെ പല ഭാഗങ്ങളും പരിക്ക് സംഭവിച്ചു. താരം നിലവിൽ സുഖം പ്രാപിച്ച് വരികയാണ്. അതേസമയം 2023 കലണ്ടർ വർഷത്തെ എല്ലാ മത്സരങ്ങളിലും നിന്നും പന്തിന് വിട്ട് നിൽക്കേണ്ടി വരും. ഒപ്പം ഐപിഎൽ 2023 സീസൺ മുഴുവനായി താരത്തിന് നഷ്ടമാകും. ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് പന്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...