Ahmedabad : ഇം​ഗ്ലണ്ടിനെതിരെയുള്ള മുന്നാം Twenty20 ക്ക് ഇന്ന് ഇന്ത്യ ഇറങ്ങുന്നു. ആദ്യ മത്സരത്തിലെ തോൽവിക്കുള്ള മറുപടി രണ്ടാം മത്സരത്തിൽ നൽകിയതിന്റെ ആത്മവിശ്വാസത്തിലാണ് Indian Team ഇന്ന് സന്ദർശകരായ ഇം​ഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. വൈകിട്ട് ഏഴിനാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം മികച്ച രീതിയിൽ മുതലാക്കിയ ഇഷാൻ കിഷൻ തന്നെയായിരിക്കും ശ്രദ്ധകേന്ദ്രം. കഴിഞ്ഞ മത്സരത്തിൽ ട്വന്റി മത്സരത്തിൽ 3000 റൺസെടുത്ത് റിക്കോർഡിട്ട് വിരാട് കോലിയുടെ മറ്റൊരു റിക്കോർഡിനായി കാത്തിരിക്കുകയാണ് ആരാധകർ. ടി20 ഫോ‌‌മാറ്റിൽ ഇതുവരെ സെഞ്ചുറി നേടാത്ത ഇന്ത്യൻ ക്യാപ്റ്റൻ സെഞ്ചുറി അടിച്ച് റിക്കി പോണ്ടിങിന്റെ റെക്കോർഡ് തിരുത്തുന്നതും കാത്തിരിക്കുകയാണ്.


ALSO READ : India vs England: വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ


ഇഷാൻ കിഷൻ തുടക്കമിട്ട മികച്ച് ഇന്നിങ്സാണ് രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം അനയാസമാക്കിയത്. താരം പുറത്തായതിന് ശേഷം യാതൊരു സമ്മർദമില്ലാതെയാണ് ഇന്ത്യൻ ടീം 19-ാം ഓവറിൽ ഏഴ് വിക്കറ്റിന് സന്ദർശകരെ തകർത്തത്. 


രണ്ടാം മത്സരത്തിൽ പൂജ്യനായി മടങ്ങിയ കെ.എൽ രാഹുലിനെ പുറത്തിരുത്താനാണ് സാധ്യത. പകരം ഓപ്പണറായി രോഹിത് ശ‌ർമയെത്താനാണ് സാധ്യത. ഹാർദിക് പാണ്ഡ്യക്ക് കൂടുതൽ ബോളിങ് ചുമതല നൽകുമ്പോൾ സൂര്യകുമാർ യാദവിനെ ഇന്ന് വീണ്ടും അവസരം നൽകാനും സാധ്യതയുണ്ട്.


ALSO READ : ജസ്പ്രീത് ബുമ്ര വിവാഹിതനായി; ആദ്യ ചിത്രങ്ങൾ പുറത്ത് വന്നു


അതെസമയം  കഴിഞ്ഞ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ ടീമിന് 20 ശതമാനം മാച്ച് ഫീ പിഴ നൽകിയിരുന്നു. ഇന്നിങ്സ് പൂർത്തിയാക്കാൻ (ബോളിങ്) നിശ്ചിയിച്ചിരുന്ന സമയത്തിനെക്കാൾ കൂടുതൽ സമയം ഇന്ത്യൻ ടീം ഉപയോഗിച്ചതിനാലാണ് പിഴ ഏർപ്പെടുത്തിയത്.


ALSO READ : പുതിയ ഇന്നിംഗ്‌സിനായി ശ്രീ കാത്തിരിക്കുന്നു; ഇന്ത്യൻ കുപ്പായത്തിലേക്ക് എത്താനുള്ള സാധ്യകൾ ഇങ്ങനെ


അതേസമയം വീണ്ടും ഇന്ത്യയിൽ അഞ്ഞടിക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്ന് കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിർത്തലാക്കി. ഇന്ത്യയിൽ ഗുജറാത്ത് ഉൾപ്പെടുയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് കാണികൾക്ക് പ്രവേശനം നിഷേധിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.