എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകൾ അനുഭവിക്കുന്ന വേദനകളിലേയ്ക്കും അവരുടെ ചിന്തകളിലേയ്ക്കും ലോകത്തിന്‍റെ ശ്രദ്ധ പതിയാനുള്ള പ്രത്യേക ദിനം എന്ന് പറയാം...
അസമത്വത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും നാളുകളിൽ നിന്ന് തുല്യ നീതിയുടെ പുലരിയിലേയ്ക്ക് സ്ത്രീകള്‍ ഉണർന്നെഴുന്നേൽക്കാൻ പ്രചോദനം നല്‍കേണ്ട ദിനമാണ് മാർച്ച് 8. സ്ത്രീകള്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്ര പോരാട്ടങ്ങളുടെ പ്രതീകമായി ഈ ദിനം ഇടം നേടുമ്പോള്‍ കൈവരിച്ച നേട്ടങ്ങളേക്കാള്‍, നേടാനുള്ളത് ഇനിയും ഏറെയാണ് എന്ന് ഓർമ്മപ്പെടുത്തുകകൂടിയാണ് ഈ ദിനം.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ (International Women's Day) ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്. സ്വന്തം ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ പല പ്രമുഖ വനിതകളും ഈ ദിനം തിരഞ്ഞെടുത്തിരിയ്ക്കുകയാണ്.
വനിതാദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ നായകന്‍ വിരാട് കോഹ്‌ലിയും (Virat Kohli) ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. കുഞ്ഞുവാവയ്ക്കൊപ്പമുള്ള അനുഷ്കയുടെ ഫോട്ടോ പങ്കുവച്ചാണ് വിരാട് കോഹ്ലി വനിതാ ദിന ആശംസകള്‍ നേര്‍ന്നത്.
“ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തി എന്താണെന്നും, അവരുടെ ഉള്ളില്‍ ദൈവം ജീവന്‍ സൃഷ്ടിച്ചതിന്‍റെ കാരണവും നിങ്ങള്‍ മനസ്സിലാക്കും. അവര്‍ നമ്മള്‍ പുരുഷന്മാരേക്കാള്‍ ശക്തരായതിനാലാണത്. എന്‍റെ ജീവിതത്തിലെ എന്‍റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍, കോഹ്ലി കുറിച്ചു.
ജനുവരി 11നാണ് വിരാട് കോഹ്ലി - അനുഷ്ക ശര്‍മ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. കോഹ്ലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞു പിറന്ന വിവരം ആരാധകരെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.