IND vs ENG : `ഇതാണ് സ്റ്റേഡിയം` Motera Sardar Patel Stadium ത്തെ പുകഴ്ത്തി ഇംഗ്ലീഷ് താരം Ben Stokes
Sardar Patel Stadium ത്തെ പുകഴ്ത്തി ഇംഗ്ലീഷ് താരം Ben Stokes. പുതുക്കി പണിത ഗുജറാത്തിലെ Motera സ്റ്റേഡിയത്തിൽ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളുടെ പരിശീലനം ആരംഭിച്ചു.
IND vs ENG : India England Test പരമ്പരയിലെ മൂന്നും നാലും മത്സരങ്ങൾക്ക് വേദിയാകുന്ന Sardar Patel Stadium ത്തെ പുകഴ്ത്തി ഇംഗ്ലീഷ് താരം Ben Stokes. പുതുക്കി പണിത ഗുജറാത്തിലെ Motera സ്റ്റേഡിയത്തിൽ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളുടെ പരിശീലനം പുരോഗമിക്കവെയാണ് ബെൻ സ്റ്റോക്സ് ഇക്കാര്യം അറിയിക്കുന്നത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) തങ്ങളുടെ താരങ്ങൾ പരിശീലനം നടത്തുന്ന വീഡിയോ റീട്വീറ്റ് ചെയ്താണ് മോട്ടേറെയിൽ പുതിക്കിയ സ്റ്റേഡിയത്തെ പുകഴ്ത്തി പറഞ്ഞിരിക്കുന്നത്.
ഇതാണ് സ്റ്റേഡിയം.... ഒപ്പം കേൾക്കുന്ന ഹിന്ദി ഗാനം തന്റെ പരിശീലനത്തിലെ സഹായിക്കുന്നുയെന്നാണ് Ben Stokes ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബെൻ സ്റ്റോക്സിനെ കൂടാതെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തും (Rishabh Pant) സ്റ്റേഡിയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ടീം നായകൻ വിരാട് കോലി, ഓൾറൗണ്ടർ ഹാദ്ദിക് പാണ്ഡ്യ, പേസ് ബോളർ ഇഷാന്ത് ശർമ അക്സർ പട്ടേൽ എന്നിവർക്കൊപ്പം സ്റ്റേഡിയത്തിൽ ജിമ്മിൽ പ്രവർത്തിക്കുന്ന ചിത്രമാണ് പന്ത് ട്വറ്റിറിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഹാർദിക് ജിമ്മിൽ നിൽക്കുന്ന തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ALSO READ: IND vs ENG : വാലറ്റത്ത് R Ashwin നിന്ന് ലീഡ് 480 കടത്തി, ഇന്ത്യയുടെ ജയം 7 വിക്കറ്റകലെ
പുതുക്കി പണിത മൊട്ടേറ സ്റ്റേഡിയത്തിന് 1,10,000 ഇരുപിടങ്ങളാണുള്ളത്. പുതിക്ക് പണിയുന്നതിനായ മൊട്ടേറെ സ്റ്റേഡിയം 2015ൽ അടിച്ചിടുകയായിരുന്നു. പുതിക്കിയതിന് ശേഷം സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഫെബ്രുവരി 24ന് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരമാണ് ആദ്യമായി നടത്തുന്നത്. 2014 നവംബറിലാണ് മൊട്ടേറയിൽ അവസാനമായി ഒരു അന്തരാഷ്ട്ര മത്സരം അരങ്ങേറിട്ടുള്ളത്.
ALSO READ: IND vs ENG : Chennai ല്‍ R Ashwin ന്‍റെ കോട്ട, അശ്വിന് ഇന്നലെ 5 വിക്കറ്റ്, ഇന്ന് സെഞ്ചുറി
ഫെബ്രുവരി 24നാണ് പരമ്പരയിൽ ഏക Day & Night മത്സരമായ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ചെന്നൈയിൽ വെച്ച് നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചു. പരമ്പയിൽ ഇനി ബാക്കിയുള്ള രണ്ട് മത്സരവും സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.