ബെന്‍സ്റ്റോക്ക്സിനെ നൃത്തം പഠിപ്പിച്ചു കൊടുക്കുന്ന ധോണി; വീഡിയോ കാണാം

Last Updated : Apr 10, 2017, 07:20 PM IST
ബെന്‍സ്റ്റോക്ക്സിനെ നൃത്തം പഠിപ്പിച്ചു കൊടുക്കുന്ന ധോണി; വീഡിയോ കാണാം

തനിക്ക് ക്രിക്കറ്റ് മാത്രമല്ല നൃത്തവും വഴുങ്ങുമെന്ന്‍ തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും പുണെ സൂപ്പര്‍ ജയന്റ് താരവുമായ മഹേന്ദ്ര സിങ് ധോണി. ഡ്രസ്സിങ് റൂമില്‍ വച്ച് താന്‍ നൃത്തം ചെയ്യുന്ന ദൃശ്യം ധോണി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഐപിഎല്ലിലെ ഏറ്റവും വില കൂടിയ വിദേശതാരം ബെന്‍ സ്‌റ്റോക്‌സ് നോക്കി നില്‍ക്കുമ്പോള്‍ രഹാനേയുമായി നൃത്തം ചെയ്യുന്ന വീഡിയോ  ഇതിനോടകം തന്നെ വന്‍ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്.

ബൂമറാംഗ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ 12 മണിക്കൂറിനകം കണ്ടത് ഏഴര ലക്ഷം പേരാണ്. 

 

A post shared by @mahi7781 on

 

ഐപിഎല്‍ പത്താം സീസണിലെ ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയ ധോണിയുടെ ടീം, രണ്ടാം മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് തോറ്റിരുന്നു. 

Trending News