കൊല്‍ക്കത്ത: ഇന്ത്യയില്‍ ആദ്യമായി നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഇതോടെ, ടെസ്റ്റില്‍ തുടര്‍ച്ചയായി നാല് ഇന്നിംഗ്സ് ജയങ്ങള്‍ നേടുന്ന ആദ്യ ടീമായി മാറി ഇന്ത്യ.
ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റില്‍ ആദ്യമായാണ് സ്പിന്നര്‍മാര്‍ക്ക് ഒരു വിക്കറ്റു പോലും ലഭിക്കാതെ ഇന്ത്യ ജയിക്കുന്നത്.
ഇന്ത്യക്ക് വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും 4 വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2-0ന് തൂത്തുവാരാനും ഇന്ത്യക്കായി.
ഇന്ത്യയില്‍ നടന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റിലാണ് ഇന്ത്യ ഇന്നിംഗ്സിനും 46 റണ്‍സിനു൦ ബംഗ്ലാദേശിനെ തോല്‍പിച്ചത്.
ഇത് ഇന്ത്യയുടെ ഏഴാമത്തെ തുടര്‍ച്ചയായ ടെസ്റ്റ് വിജയമാണ്. ഇതും ഒരു റെക്കോര്‍ഡാണ്. വെസ്റ്റിന്ഡീസിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും പരമ്പര തുത്തുവാരിയ ഇന്ത്യ ബംഗ്ലാദേശിനെതിരെയും ജയം വര്‍ത്തിക്കുകയായിരുന്നു.
മൂന്നാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കുന്ന ആധികാരിക പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ഇഷാന്തും രണ്ടാം ഇന്നിംഗ്സില്‍ ഉമേഷ് യാദവും അഞ്ച് വിക്കറ്റുകള്‍ വീതം നേടി. സെഞ്ചുറി നേടിയ കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി.
ഇന്ന് കളിയിലെ താരം ഉമേഷ് യാദവായിരുന്നു. എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് ഉമേഷ് യാദവായിരുന്നു. ബംഗ്ലാദേശ് നിരയില്‍ പിടിച്ചു നിന്ന മുഷ്ഫിക്കുര്‍ റഹീമിനെ(74) ഉമേഷ് ജഡേജയുടെ കൈകളിലെത്തിച്ചതോടെ അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. എബാദത്ത് ഹുസൈനേയും അല്‍ അമീന്‍ ഹുസൈനേയും ഉമേഷ് തന്നെയാണ് മടക്കിയത്. ടെസ്റ്റില്‍ ഉമേഷ് യാദവ് എട്ട് വിക്കറ്റുകളും ഇഷാന്ത് ശര്‍മ്മ ഒമ്പത് വിക്കറ്റുകളും നേടി.
Also read: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം
ആദ്യ ഇന്നിംഗ്സിലെ 241 റണ്‍സിന്‍റെ കുടിശ്ശികയുമായാണ് രണ്ടാംദിനത്തില്‍ ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചത്. രണ്ടാം ഇന്നിംഗ്സിലും ഇഷാന്ത് ശര്‍മ്മ കൊടുങ്കാറ്റായപ്പോള്‍ ബംഗ്ലാദേശിന്‍റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രതിരോധിക്കാന്‍ പോലുമായില്ല. ഒരുഘട്ടത്തില്‍ അവര്‍ 4ന് 13 എന്ന നിലയിലേക്ക് തകര്‍ന്നു. മുഷ്ഫിഖര്‍ റഹീമിന്‍റെ അര്‍ധസെഞ്ചുറിയും പരിക്കേറ്റ് പിന്മാറേണ്ടി വന്ന മഹമ്മദുള്ളയുടെ(39) ചെറുത്തു നില്‍പ്പുമാണ് ബംഗ്ലാ ഇന്നിംഗ്സിന് ആയുസ് നീട്ടിക്കൊടുത്തത്.
സ്‌കോര്‍:
ബംഗ്ലാദേശ് 106, 195
ഇന്ത്യ 347/9ഡിക്ലയേഡ്
Also read: ദാദയുടെ കരം പിടിച്ച് ചരിത്രത്തില്‍ ഇടം നേടി ഈഡന്‍ ഗാര്‍ഡന്‍സ്!!