അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ നാളെ ഇന്ത്യ - പാകിസ്താന്‍ പോരാട്ടം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. ഒരുലക്ഷത്തി ഇരുപതിനായിരം കാണികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയം നാളെ നീലക്കടലാകുമെന്നാണ് പ്രതീക്ഷ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദിന മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയ പോരാട്ട ചരിത്രം പരിശോധിച്ചാല്‍ പാകിസ്താനാണ് മുന്‍തൂക്കം. ഇതുവരെ 134 മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഇതില്‍ 73 എണ്ണത്തില്‍ പാകിസ്താനും 56 മത്സരങ്ങളില്‍ ഇന്ത്യയും വിജയിച്ചു. അഞ്ച് മത്സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിച്ചു. എന്നാല്‍ ലോകകപ്പ് ചരിത്രം പരിശോധിച്ചാല്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ആധിപത്യമാണുള്ളത്. 


ALSO READ: മുൻപിൽ പോയ ബസിന് സ്ത്രീ കൈകാണിച്ചു; പുറകിൽ വന്ന ബസ്സ് പിന്നിൽ ഇടിച്ചു


1975ല്‍ തുടങ്ങിയ ഏകദിന ലോകകപ്പിന്റെ ആദ്യ മൂന്ന് പതിപ്പുകളിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിട്ടില്ല. 1992ലാണ് ലോകകപ്പിലാണ് ആദ്യമായി ഇന്ത്യ - പാകിസ്താന്‍ പോരാട്ടം നടന്നത്. പിന്നീട് 2019ല്‍ നടന്ന ലോകകപ്പ് വരെ 7 തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. എന്നാല്‍ ഒരു തവണ പോലും ഇന്ത്യയ്ക്ക് എതിരെ പാകിസ്താന് വിജയിക്കാന്‍ കഴിഞ്ഞില്ല. 


1992ല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ കിരീടം നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് വിജയിക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല. ഇന്ത്യ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 173 റണ്‍സിന് ഓള്‍ ഔട്ടായി. 1996ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ - പാകിസ്താന്‍ പോരാട്ടം നടന്നത്. ആ്ദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റണ്‍സ് നേടിയപ്പോള്‍ പാകിസ്താന് 248 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 


1999ലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്റെ മറുപടി 180 റണ്‍സില്‍ അവസാനിച്ചു. 2003ല്‍ പാകിസ്താന്റെ 273 റണ്‍സ് ഇന്ത്യ 45.4 ഓവറില്‍ മറികടന്നു. 2007ല്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ ഇന്ത്യ - പാകിസ്താന്‍ പോരാട്ടം ഉണ്ടായില്ല. 2011ല്‍ ഇന്ത്യ സെമി ഫൈനലില്‍ പാകിസ്താനെ തകര്‍ത്തിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 230 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 


2015ല്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ സെഞ്ചുറി കരുത്തില്‍ 300 റണ്‍സ് നേടി. പാകിസ്താന്റെ മറുപടി 224 റണ്‍സില്‍ അവസാനിച്ചു. അവസാന ലോകകപ്പിലും ഇന്ത്യ - പാക് പോരാട്ടമുണ്ടായി. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 89 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.