മുൻപിൽ പോയ ബസിന് സ്ത്രീ കൈകാണിച്ചു; പുറകിൽ വന്ന ബസ്സ് പിന്നിൽ ഇടിച്ചു

പുറകിൽ നിന്ന് വന്ന ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ തല ചെന്ന് കമ്പിയിൽ ഇടിച്ച് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബസും കാട്ടാക്കട ഡിപ്പോയിലെ  ആണ്

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 01:11 PM IST
  • ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ തല ചെന്ന് കമ്പിയിൽ ഇടിച്ച് പരിക്കേറ്റു
  • രണ്ട് ബസും കാട്ടാക്കട ഡിപ്പോയിലെ ആണ്
  • പുറകിൽ ഉണ്ടായിരുന്ന ബസ്സിൽ യാത്രക്കാർ കുറവായിരുന്നു
മുൻപിൽ പോയ ബസിന് സ്ത്രീ കൈകാണിച്ചു; പുറകിൽ വന്ന ബസ്സ് പിന്നിൽ ഇടിച്ചു

തിരുവനന്തപുരം: കാട്ടാക്കട അന്തിയൂർക്കോണത്ത് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. അന്തിയൂർക്കോണം പാലത്തിനു സമീപത്താണ് സംഭവം. രണ്ടു ബസ്സും തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്നു.
പാലത്തിനു സമീപത്ത് വച്ച് മുൻപിൽ പോയ ബസിന് ഒരു സ്ത്രീ കൈകാണിച്ചു നിർത്തിയിരുന്നു. ഇതിനിടയിൽ പുറകിൽ വന്ന ബസ്സ് ബ്രേക്ക് നഷ്ടപ്പെട്ട് മുൻപിൽ പോയ ബസിൽ ഇടിക്കുകയായിരുന്നു.

പുറകിൽ നിന്ന് വന്ന ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ തല ചെന്ന് കമ്പിയിൽ ഇടിച്ച് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബസും കാട്ടാക്കട ഡിപ്പോയിലെ  ആണ് .  പുറകിൽ ഉണ്ടായിരുന്ന ബസ്സിൽ യാത്രക്കാർ കുറവായിരുന്നു ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന്  പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News