ഡര്‍ബന്‍: ടെസ്റ്റ് പരമ്പരക്കു ശേഷമുള്ള ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലെ അഗ്‌നിപരീക്ഷയെന്ന പ്രത്യേകതകൂടി ആറ് മത്സരങ്ങളടങ്ങിയ ഈ പരമ്പരക്കുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കക്ക് പരമ്പര സമനില പിടിച്ചാല്‍ മാത്രം മതി. എന്നാല്‍, ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ പരമ്പര ജയിച്ചേ മതിയാവൂ. അതേസമയം ദക്ഷിണാഫ്രിക്ക പരമ്പര ജയിച്ചാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഓസ്‌ട്രേലിയയെ തോല്‍പിച്ച ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കും കയറിപ്പറ്റും.


ആറ് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് ഡര്‍ബനാണ് വേദിയാവുന്നത്. അതേസമയം പ്രോട്ടീസ് നിരയില്‍ പരുക്കേറ്റ എബിഡിവില്ലിയേഴ്‌സ് ആദ്യ മത്സരങ്ങളില്‍ കളിക്കില്ല. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 ന് മത്സരം ആരംഭിക്കും.  4, 7, 10, 13,16 തീയതികളിലാണ് മറ്റു മത്സരങ്ങള്‍ നടക്കുക.