കൊല്‍ക്കത്ത: കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ 243 റണ്‍സിനാണ് വിജയിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഇന്നിം​ഗ്സ് 27.1 ഓവറിൽ 83 റൺസിൽ അവസാനിച്ചു. രവീന്ദ്ര ജഡേജയുടെ 5 വിക്കറ്റ് നേട്ടമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം കീഴടക്കാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 2-ാം ഓവറില്‍ തന്നെ അപകടകാരിയായ ക്വിന്റണ്‍ ഡീകോക്കിനെ (5) മടക്കി സിറാജ് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നീട് രവീന്ദ്ര ജഡേജയുടെയും മുഹമ്മദ് ഷമിയുടെയും മുന്നില്‍ പ്രോട്ടീസ് ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആകെ 4 പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. നായകന്‍ ടെംബ ബവുമ (11), റസ്സീ വാന്‍ ഡെര്‍ ഡസന്‍ (13), ഡേവിഡ് മില്ലര്‍ (11), മാര്‍ക്കോ യാന്‍സന്‍ (14) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. 


ALSO READ: ഏകദിന ലോകകപ്പിലെ ചെണ്ട; ഹാരിസ് റൗഫിന് നാണക്കേടിന്റെ റെക്കോര്‍ഡ്


കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 9 ഓവറില്‍ 33 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ് 5.1 ഓവറില്‍ വെറും 7 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.