ബെംഗളൂരു: ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താന് പേസര്‍ ഹാരിസ് റൗഫിന് നാണക്കേടിന്റെ റെക്കോര്‍ഡ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് റൗഫിനെ തേടിയെത്തിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് റൗഫി നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 10 ഓവറില്‍ 85 റണ്‍സാണ് റൗഫ് വഴങ്ങിയത്. വിക്കറ്റ് ഒന്നും സ്വന്തമാക്കാനും റൗഫിന് സാധിച്ചില്ല. രണ്ട് സിക്സറുകളും 11 ബൗണ്ടറികളും വഴങ്ങുകയും ചെയ്തു. ഇതോടെ ഈ ലോകകപ്പില്‍ റൗഫ് വഴങ്ങിയ സിക്സറുകളുടെ എണ്ണം 16 ആയി. ഹാരിസ് റൗഫ് ഈ ലോകകപ്പില്‍ രണ്ടാം തവണയാണ് 80ന് മുകളില്‍ റണ്‍സ് വഴങ്ങുന്നത്.
ALSO READ: ഫഖറും ബാബറും പിന്നെ മഴയും; കീവീസിനെ തകര്‍ത്ത് പാകിസ്താന്
2015ല്‍ നടന്ന ലോകകപ്പില്‍ 15 സിക്സറുകള്‍ വഴങ്ങിയ സിംബാബ്വേ താരം ടിനാഷെ പന്യന്ഗരയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 2019ല്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും അഫ്ഗാനിസ്താന് താരം റാഷിദ് ഖാനും 14 സിക്സറുകള്‍ വീതം വഴങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.