മൊഹാലി: അരങ്ങേറ്റക്കളിയില്‍ കന്നിവിക്കറ്റ് സ്വന്തമാക്കി യുവതാരം വാഷിങ്ടണ്‍ സുന്ദര്‍ . രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് സുന്ദര്‍ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 മാത്യൂസിനൊപ്പം മൂന്നാം വിക്കറ്റില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ച ലഹിരു തിരിമന്നയുടെ  ഓഫ് സ്റ്റമ്ബ് സുന്ദര്‍ പിഴുതെടുക്കുകയായിരുന്നു.


ബാറ്റ്സ്മാന് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ബൗളിങ് ആക്ഷനാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഈ ഓള്‍റൗണ്ടറെ വ്യത്യസ്തനാക്കുന്നത്.


18 വയസ് പിന്നിട്ട് 69 ദിവസം മാത്രം കഴിഞ്ഞ സുന്ദര്‍ ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ്. കുല്‍ദീപ് യാദവിന് പകരക്കാരനായി ആദ്യ ഇലവനിലിറങ്ങിയ സുന്ദറിനെ ക്യാപ് നല്‍കി രവി ശാസ്ത്രിയാണ് ടീമിലേക്ക് സ്വാഗതം ചെയ്തത്