ന്യൂഡൽഹി∙ അനിൽ കുംബ്ലെയാണോ അതോ മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയാണോ അതോ വേറെ ആരെങ്കിലും ആണോ ഇന്ത്യന്‍  ക്രിക്കറ്റ് ടീമിന്‍റെ പുതിയ കൊച്ചെന്ന് ഇന്നറിയാം. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും വി.വി.എസ്.ലക്ഷ്മണും ഉൾപ്പെടുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഇന്ത്യൻ പരിശീലകരുടെ അഭിമുഖം നടത്തിയത്. അനിൽ കുംബ്ലെ, രവി ശാസ്ത്രി അടങ്ങുന്ന മുൻ ഇന്ത്യൻ നായകർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരാണ് ഉപദേശക സമിതിക്കു മുന്നിൽ അഭിമുഖത്തിനു ഹാജരായത്. ചിലർ നേരിട്ടെത്തിയപ്പോൾ ചിലർ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉപദേശക സമിതിക്കു മുന്നിൽ ആശയങ്ങൾ അവതരിപ്പിച്ചു.


ക്രിക്കറ്റ് ബോർഡിന് സമർപ്പിച്ച 57 പേരുടെ അപേക്ഷ  ചുരുങ്ങി  21 പേരായി. പിന്നീട് അതിൽനിന്ന് 10 പേരെയാണ് അഭിമുഖത്തിനു തിരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെ, രവി ശാസ്ത്രി, ലാൽചന്ദ് രജ്പുത്ത്, പ്രവീൺ ആംറെ, മുൻ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റുവർട്ട് ലോ, ടോം മൂഡി, ആൻഡി മോൾസ് തുടങ്ങിയവരാണ് അഭിമുഖത്തിനെത്തിയത്.