Mumbai : IPL 2021 സീസണിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ Chennai Super Kings നായകൻ എം എസ് ധോണിക്ക് (MS Dhoni) വീണ്ടും തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് സിഎസ്കെയുടെ (CSK) ക്യാപറ്റന് 12 ലക്ഷം രൂപ പിഴയാണ്  ഈടാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള ചെന്നൈയുടെ ആ​ദ്യ മത്സരത്തിൽ കുറഞ്ഞ് ഓവർ നിരക്കിനെ തുടർന്ന് ധോണിക്കെതിരെ പിഴ ചുമത്തുകയായിരുന്നു. സീസണിലെ ആദ്യ കുറ്റമായതിനാലാണ് പിഴ 12 ലക്ഷം രൂപയിൽ ഒതുങ്ങിയത്.


ALSO READ : IPL 2021 CSK vs DC : ചെന്നൈയ്ക്കും തോൽവിയോടെ തുടക്കം, റിഷഭ് പന്തിന് ക്യാപ്റ്റൻസി കരിയറിലെ ആദ്യ ജയം, ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് വിജയം


പുതിയ നിയമം അനുസരിച്ച് രണ്ട് സ്ട്രറ്റിജിക്ക് ടൈം ഉൾപ്പെടെ ഒരു ഇന്നിങ്സ് 90 മിനിറ്റുകൾക്ക് കൊണ്ട് അവസാനിപ്പിക്കണമെന്നാണ്. അതായത് ഒരു മണിക്കൂറിനുള്ളിൽ 14.1 ഓവറാണ് പൂർത്തിയാക്കേണ്ടത്. 


എന്നാൽ കഴിഞ്ഞ മത്സരത്തിൽ 90 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സിഎസ്കെയ്ക്ക് 18.4 ഓവർ മാത്രമെ പൂർത്തിയാക്കാനെ സാധിച്ചിട്ടുള്ളു. ഇതെ തുടർന്നാണ് ചെന്നൈയുടെ നായകൻ എന്ന പേരിൽ ധോണിക്ക് 12 ലക്ഷം പിഴ ചുമത്തിയിരിക്കുന്നത്.


ALSO READ : IPL 2021 : Chennai Super Kings ന്റെ ജേഴ്സിയില്‍ മദ്യത്തിന്റെ പരസ്യം മാറ്റണമെന്നാവശ്യപ്പെട്ട് Moeen Ali, താരത്തിന്റെ ആവശ്യം അംഗീകരിച്ച് ടീം


അതേസമയം ബിസിസിഐയുടെ നിയമപ്രകാരം കുറഞ്ഞ ഓവർ നിരക്ക് വീണ്ടും ആവർത്തിച്ചാൽ നിലവിലെ പിഴയുടെ ഇരട്ടി തുകയാണ് ചുമത്തുക. അതായത് 24 ലക്ഷം രൂപ. കൂടാതെ ഓരോ താരങ്ങളുടെ പക്കൽ നിന്ന് 25 ശതമാനം മാച്ച് ഫീയും പിഴയായി ഈടാക്കുകയും ചെയ്യും. 


മൂന്നാമതും കുറഞ്ഞ ഓവർ നിരക്ക് ആവർത്തിച്ചാൽ ടീമിന്റെ ക്യാപ്റ്റന് 30 ലക്ഷം രൂപയും മറ്റ് ടീമം​ഗങ്ങൾ 50 ശതമാനം മാച്ച് ഫീ വീതവും പിഴ ഈടാക്കും. 


ALSO READ : IPL 2021 CSK vs DC : ആദ്യ മത്സരത്തിൽ തന്നെ കടം തീർക്കാൻ ധോണിയും ചെന്നൈയും, എതിരാളികൾ റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്, സാധ്യത ഇലവൻ ഇങ്ങനെ


എന്നാൽ മത്സരത്തിൽ ചെന്നൈ ഡൽഹി ക്യാപിറ്റൽസിനോട് ചെന്നൈ സൂപ്പർ കിങ്സ് ഏഴ് വിക്കറ്റിന് തോൽക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ധോണി ഡക്കിന് പുറത്താകുകയും ചെയ്തത് ചെന്നൈ ആരാധകരെത നിരാശരാക്കിയിരുന്നു. ശിഖർ ധവാന്റെയും പൃഥ്വി ഷായുടെ ആർധ സെഞ്ചുറിയുടെ മികവിലാണ് ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം അനയാസം മറികടന്നത്. ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.