IPL 2021 സീസണിലേക്കുള്ള ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളുടെ പരിശീലനം ആരംഭിച്ചു. ഏപ്രിൽ 10ന് സീസണിലെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് സിഎസ്കെയുടെ ആദ്യ മത്സരം.
ചെന്നൈ നായകൻ എം എസ് ധോണി, സുരേഷ് റെയ്ന അടക്കമുള്ള മുതിർന്ന താരങ്ങളും ടീമിന്റെ പരിശീലന ക്യാമ്പിൽ ചേരുകയും ചെയ്തു.
ദുബായിൽ വെച്ച് നടന്ന കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിൽ നിന്ന് തിരിച്ച് വന്ന് കപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ചെന്നൈയുടെ മുന്നിലുള്ളത്. ടീമിന്റെ നായകൻ ധോണിയുടെ അവസാനത്തെ ഐപിഎൽ സീസണും കൂടിയാണ് ഈ വർഷം.
മോയിൻ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വർ പൂജാര, ഹരിശങ്കർ റെഢ്ഡി, ഭഗത് വർമ്മ, ഹരി നിശാന്ത് എന്നിവരാണ് ഇത്തവണ ചെന്നൈ ടീമിനൊപ്പം പുതുതായി ചേർന്നിരിക്കുന്നത്. കെ.എം അസിഫാണ് ടീമിലെ ഏക മലയാളി സാന്നിധ്യം
ബാറ്റിങ്- അമ്പാട്ടി റായിഡു, ഹരി നിശാന്ത്, ചേതേശ്വർ പൂജാര, ഫാഫ് ഡുപ്ല്സിസ്, റുതുരാജ് ഗെയ്ക്ക്വാദ്, സുരേഷ് റെയ്ന, എം എസ് ധോണി, റോബിൻ ഉത്തപ്പ, നാരയൺ ജഗദീശൻ
ഓൾറൗണ്ടർമാർ - ഭഗത് വർമ്മ, ഡ്വെയിൻ ബ്രാവോ, കൃഷ്ണപ്പ ഗൗതം, മിച്ചൽ സാന്റനെർ, മോയിൻ അലി, രവിന്ദ്ര ജഡേജ, സാം കറൻ
ബോളിങ് - ദീപക് ചഹർ, ഹരിശങ്കർ റെഢ്ഡി, ഇമ്രാൻ താഹിർ, ജോഷ് ഹേസ്സൽവുഡ്, കരൺ ശർമ്മ, കെ എം അസിഫ്, ലുങ്കി എൻഗിഡി, സായി കിഷോർ, ഷാർദുൾ താക്കൂർ