IPL 2021 : Chennai Super Kings ന്റെ ജേഴ്സിയില്‍ മദ്യത്തിന്റെ പരസ്യം മാറ്റണമെന്നാവശ്യപ്പെട്ട് Moeen Ali, താരത്തിന്റെ ആവശ്യം അംഗീകരിച്ച് ടീം

സിഎസ്കെയുടെ പുതിയ താരമായി ഇംഗ്ലണ്ടിന്റെ മോയിന്‍ അലി ടീം മാനേജുമെന്റിനോട് ജേഴ്സിയെ കുറിച്ച് ഒരു അതൃപ്തി അറിയിക്കുകയും ചെയ്തു. മുസ്ലീം മത വിശ്വാസിയായ ഇംഗ്ലീഷ് താരത്തിന് മദ്യ കമ്പിനിയുടെ പരസ്യം അടങ്ങിയ ജേഴ്സി അണിയാന്‍ സാധിക്കില്ലയെന്നാണ് ചെന്നൈ ടീമിനോട് അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 4, 2021, 09:25 PM IST
  • സിഎസ്കെയുടെ പുതിയ താരമായി ഇംഗ്ലണ്ടിന്റെ മോയിന്‍ അലി ടീം മാനേജുമെന്റിനോട് ജേഴ്സിയെ കുറിച്ച് ഒരു അതൃപ്തി അറിയിക്കുകയും ചെയ്തു.
  • മുസ്ലീം മത വിശ്വാസിയായ ഇംഗ്ലീഷ് താരത്തിന് മദ്യ കമ്പിനിയുടെ പരസ്യം അടങ്ങിയ ജേഴ്സി അണിയാന്‍ സാധിക്കില്ലയെന്നാണ് ചെന്നൈ ടീമിനോട് അറിയിച്ചത്.
  • താരത്തിന്റെ വിശ്വാസത്തെ മാനിച്ച് സിഎസ്കെ അത് സമ്മിതിക്കുകയും ചെയ്തു.
  • എസ്ജി 10000 എന്ന മദ്യ നിര്‍മാതക്കളുടെ ഡിസ്റ്റിലറി വെള്ളിത്തിന്റെ പരസ്യമായിരുന്നു അലി തന്റെ ജേഴ്സിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്
IPL 2021 : Chennai Super Kings ന്റെ ജേഴ്സിയില്‍ മദ്യത്തിന്റെ പരസ്യം മാറ്റണമെന്നാവശ്യപ്പെട്ട് Moeen Ali, താരത്തിന്റെ ആവശ്യം അംഗീകരിച്ച് ടീം

Mumbai : IPL 2021 ന് ഇനി നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ഓരോ ടീമുകളും അവരവരുടെ ഇത്തവണത്തെ ജേഴ്സി പുറത്തിറക്കി കൊണ്ടിരിക്കുകയാണ്. ഇത്തവണ Chennai Super Kings Indian Army ക്ക് ആദരവറിയിച്ച തങ്ങളുടെ ജേഴ്സിയില്‍ ആര്‍മിയുടെ നിറം ഇരു തോളിന്റെ ഭാഗത്തും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതൊന്നമല്ല ഇപ്പോഴത്തെ വിഷയം, സിഎസ്കെയുടെ പുതിയ താരമായി ഇംഗ്ലണ്ടിന്റെ മോയിന്‍ അലി ടീം മാനേജുമെന്റിനോട് ജേഴ്സിയെ കുറിച്ച് ഒരു അതൃപ്തി അറിയിക്കുകയും ചെയ്തു. മുസ്ലീം മത വിശ്വാസിയായ ഇംഗ്ലീഷ് താരത്തിന് മദ്യ കമ്പിനിയുടെ പരസ്യം അടങ്ങിയ ജേഴ്സി അണിയാന്‍ സാധിക്കില്ലയെന്നാണ് ചെന്നൈ ടീമിനോട് അറിയിച്ചത്.

ALSO READ : IPL 2021 : രോഹിത്തും സംഘവും ചെന്നൈയിലെത്തി, വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുവിനെ നേരിടാൻ തയ്യറെടുപ്പിൽ മുംബൈ ഇന്ത്യൻസ്

താരത്തിന്റെ വിശ്വാസത്തെ മാനിച്ച് സിഎസ്കെ അത് സമ്മിതിക്കുകയും ചെയ്തു. എസ്ജി 10000 എന്ന മദ്യ  നിര്‍മാതക്കളുടെ ഡിസ്റ്റിലറി വെള്ളിത്തിന്റെ പരസ്യമായിരുന്നു അലി തന്റെ ജേഴ്സിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. 

തന്റെ ദേശീയ ടീമിലും താന്‍ പ്രതിനിധീകരിക്കുന്ന ഇംഗ്ലണ്ടിലെ ആഭ്യന്തര ടീമിലുമുള്ള മദ്യകമ്പിനികളുടെ പരസ്യം ഉണ്ടെങ്കില്‍ താരം അത് നീക്കം ചെയ്യുവാന്‍ ആവശ്യപ്പെടുമായിരുന്നു. മോയിന്‍ അലിയെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും ജേഴ്സിയില്‍ മദ്യ പരസ്യം ഒഴുവാക്കിയവരുടെ കൂട്ടത്തിലുള്ള ഒരു താരവും കൂടിയാണ്. 

ALSO READ : IPL 2021 : CSK പയറ്റിന് കച്ച കെട്ടി തുടങ്ങി, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രാക്ടീസ് സെക്ഷൻ ആരംഭിച്ചു

അലിയെ കൂടാതെ സ്വന്തം ടീമിലുള്ള മറ്റൊരു ഇസ്ലാം മത വിശ്വാസിയായ ആദില്‍ റഷീദും ഇതെ നിലപാടുള്ള ഒരു കായിക താര കൂടിയാണ്. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇംഗ്ലീഷ് ടീമിന്റെ ആഘോഷവേളയില്‍ ഷാമ്പെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മാറി നില്‍ക്കുന്ന മോയിന്‍ അലിയെ ആദില്‍ റഷീദിനെയും നിരവധി ഇസ്ലാം മത വിശ്വാസികള്‍ പ്രശംസ അറിയിച്ചിരുന്നു. സ​ണ്‍റൈസേഴ്സ് ഹൈദരബാദിന്റെ അഫ്ഘാനിസ്ഥാന്‍ താരം റഷീദ് ഖാനും ഇതെ നിലപാടുള്ള താരമാണ്. എന്നാല്‍ ഇതില്‍ വിരോധഭാസം എന്തെന്നാല്‍ മോയിന്‍ അലി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐപിഎല്‍ കളിച്ചത് ഈ കിങ് ഫിഷര്‍ കമ്പിനിക്ക് പ്രധാന ഷെയറുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലുരുവിലാണ്.

എന്നാല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ജേഴ്സി അണിഞ്ഞിട്ടുള്ള നിരവധി ഇസ്ലാം മത വിശ്വാസികളായ താരങ്ങള്‍ ഇത്തരത്തിലുള്ള നിലപാടുമായി ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. കഴിഞ്ഞ ഐപിഎല്ലുകളിലെ ഭൂരിഭാഗം ഫ്രാഞ്ചൈസികളുടെയും പരസ്യ സ്പോണ്‍റുമാരില്‍ ഒരാളായിരുന്നു കിങ് ഫിഷറെന്ന് മദ്യനിര്‍മാതാക്കള്‍. എന്നാല്‍ ഈ ടീമുകളില്‍ കളിച്ചിട്ടുള്ള ഇസ്ലാം മത വിശ്വാസികളായ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ ജേഴ്സിയില്‍ നിന്ന് ആ പരസ്യം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുമില്ലായിരുന്നു. 

ALSO READ : India vs England : Shreyas Iyer ടെ പരിക്ക് ​ഗുരുതരം, താരത്തിന് IPL ല്ലും നഷ്ടമാകും, Rishabh Pant Delhi Capitals ക്യാപ്റ്റനാകും

അതേസമയം ചെന്നൈ ഏഴ് കോടി രൂപയ്ക്കാണ് മോയിന്‍ അലിയെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. ചെന്നൈക്ക് താരലേലത്തില്‍ ഒരേയൊരു വിദേശ താരത്തിന് മാത്രമുണ്ടായിരുന്ന ഒഴുവിലേക്കാണ് മോയിന്‍ അലിയെ മോഹവില നല്‍കി സിഎസ്കെ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News