IPL 2021 CSK vs DC : ആദ്യ മത്സരത്തിൽ തന്നെ കടം തീർക്കാൻ ധോണിയും ചെന്നൈയും, എതിരാളികൾ റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്, സാധ്യത ഇലവൻ ഇങ്ങനെ
ഇന്ന് MS Dhoni യുടെ ചെന്നൈ സൂപ്പർ കിങ്സും (Chennai Super Kings) ഇന്ത്യ യുവ വിക്കറ്റ് കീപ്പർ Rishabh Pant ന്റെ നേതൃത്വത്തിലുള്ള ഡെൽഹി ക്യാപിറ്റൽസും (Delhi Capitals) തമ്മിലാണ് മത്സരം
Mumbai : കോവിഡന്റെ നിഴലിൽ മുംബൈയിൽ ഇന്ന് IPL 2021 സീസണിന്റെ രണ്ടാം മത്സരം. സ്റ്റേഡിയം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിന്റെ സാഹചര്യത്തിൽ അതീവ ഭീതിയിലാണ് മുംബൈയിലെ Wankhede മൈതാത്ത് സീസണിന്റെ ആദ്യ മത്സരം സംഘടിപ്പിക്കുന്നത്. നേരത്തെ വേദി മാറ്റാൻ തന്നെ BCCI ചിന്തിച്ചിരുന്നു. ഇന്ന് MS Dhoni യുടെ ചെന്നൈ സൂപ്പർ കിങ്സും (Chennai Super Kings) ഇന്ത്യ യുവ വിക്കറ്റ് കീപ്പർ Rishabh Pant ന്റെ നേതൃത്വത്തിലുള്ള ഡെൽഹി ക്യാപിറ്റൽസും (Delhi Capitals) തമ്മിലാണ് മത്സരം
കടം തീർക്കാൻ തലയും ചെന്നൈയും
ഐപിഎൽ 2020 സീസണിലെ മോശം പ്രകടനത്തിന്റെ മറുപടി നൽകണം എന്ന് ലക്ഷ്യത്തോടെ തന്നെയാണ് തലയും കൂട്ടരും ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. പരിചയ സമ്പന്നത വെച്ച് എതിരാളികളെ നേരിടുക എന്ന് തന്ത്രം തന്നെ ആയിരിക്കും ധോണി ഇത്തവണയും പരീക്ഷിക്കാൻ സാധ്യത. പരമാവധി പരിചയ സമ്പന്നരെ ടീമിൽ ഉൾപ്പെടുത്തി പ്രബലമായ ഇലവനാണ് ധോണി ലക്ഷ്യം വെക്കുന്നത്. ബാറ്റിങിലും ബോളിങിലും ഓരോ യുവതാരങ്ങളെയോ പുതുമുഖങ്ങളെയോ പരീക്ഷിച്ചേക്കാം.
ALSO READ : IPL 2021 : CSK പയറ്റിന് കച്ച കെട്ടി തുടങ്ങി, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രാക്ടീസ് സെക്ഷൻ ആരംഭിച്ചു
ധോണി ഇന്ന് ഇറക്കാൻ സാധ്യതയുള്ള ഇലവൻ
റോബിൻ ഉത്തപ്പ
ഫാഫ് ഡു പ്ലെസിസ്
സുരേഷ് റെയ്ന
അമ്പാട്ടി റായിഡു
എം എസ് ധോണി
സാം കറൻ
റവീന്ദ്ര ജഡേജ
കൃഷ്ണപ്പ ഗൗതം
മോയിൻ അലി
ഷാർദുൽ താക്കൂർ
ദീപക് ചഹർ
ലഭിച്ച അവസരം മുതലെടുക്കാൻ പന്ത്, ഒപ്പം പോണ്ടിങിന്റെ കോച്ചിങിന്റെ കീഴൽ ഡൽഹി
റിഷഭ് പന്തിന് അവസാനം നിമിഷം ലഭിച്ച അവസരവും ഉത്തരവാദിത്വമാണ് ഡൽഹി ക്യാപിറ്റൽസിന്റെ നായക സ്ഥാനം. ശ്രയസ് ഐയ്യർ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്കിടെ പരിക്കേറ്റതിനെ തുടർന്ന് താരം ഐപിഎല്ലിൽ നിന്ന് പൂർണമാായും പിന്മാറുകയായിരുന്നു. അതെ തുടർന്നാണ് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർക്ക് തലസ്ഥാന നഗരത്തിൽ നിന്നുള്ള ടീമിനെ നയിക്കാൻ അവസരം ലഭിക്കുന്നുത്.
നായകൻ പന്താണെങ്കിലും ടീമിന്റെ തീരുമാനം കോച്ച് റിക്കി പോണ്ടിങിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കൂടുതൽ യുവ താരങ്ങൾ ഇൾപ്പെടുത്തി ഒപ്പം ആവശ്യനുസരണം പരിചയ സമ്പന്നരെ ഉപയോഗിക്കാനായിരിക്കും പോണ്ടിങ്ന്റെ പദ്ധതി.
ALSO READ : IPL 2021: ഉദ്‌ഘാടന മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ
ഡിസിയുടെ സാധ്യത ഇലവൻ
പൃഥ്വി ഷാ
ശിഖർ ധവാൻ
സ്റ്റീവ് സ്മിത്ത്
അജിങ്ക്യ രഹാനെ
ഷിമ്റോൺ ഹെത്മയർ
റിഷഭ് പന്ത്
മാർക്കസ് സ്റ്റോണിസ്
ആർ അശ്വിൻ
ക്രിസ് വോക്സ്
ഉമേഷ് യാദവ്
അമിത് മിശ്ര
വൈകിട്ട് 7.30നാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...