Abu Dhabi : ഇന്ത്യയിൽ വെച്ചുള്ള തോൽവിക്ക് യുഎഇയിലെത്തി മറുപടി നൽകുകയായിരുന്നു അക്ഷരാർഥത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR). നാണകെട്ട തോൽവിയുടെ വിമർശനങ്ങൾ കൂനിന്മേൽ കുരു എന്ന പോലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) നായകൻ വിരാട് കോലിയുടെ (Virat Kohli) നേർക്ക് തന്നെയാകാം. ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ആർസിബിക്കെതിരെ കെകെആറിന് 9 വിക്കറ്റ് ജയം.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ - ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി 19 ഓവറിൽ വെറും 92 റൺസെടുത്ത് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ വെറും 60ത് പന്തിൽ വിജയം കണ്ടെത്തുകയും ചെയ്തു.


ALSO READ ; IPL 2021 CSK vs MI : ഇന്ത്യയിലെ തോൽവിക്ക് ദുബൈയിൽ മറുപടി നൽകി തലയും കൂട്ടരും, മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് ജയം


കെകെആറിന്റെ ബോളിങ് അറ്റാക്കിൽ അക്ഷരാർഥത്തിൽ നിശഭ്രമരായി പോകുകയായിരുന്നു കോലിയും സംഘവും. ഓപ്പണിങ് ഇറങ്ങി ബാംഗ്ലൂർ ക്യാപ്റ്റൻ കോലി 5 റൺസെടുത്ത് പുറത്തായതോടെ പിന്നീട് ഒരു ചെറുത്ത് നിൽപ്പ് ആർസിബിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 


മുന്നേറ്റക്കാരെ പ്രസിദ്ധ് കൃഷ്ണയും, ലോക്കി ഫെർഗൂസണും, ആന്ദ്രെ റസ്സലും ചേർന്ന് പുറത്താക്കിയെങ്കിൽ മധ്യനിര വരുൺ ചക്രവർത്തിയുടെ ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. ബാംഗ്ലൂരുവിന്റെ സ്കോർ 100 കടത്താൻ ശ്രമിച്ചെങ്കിൽ അത് 92ൽ വന്ന് അവസാനിക്കുകയായിരുന്നു. 


ALSO READ : Virat Kohli റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുന്നു


കെകെആറിനായി വരുണും റസ്സലും ചേർന്ന് മൂന്ന് വിക്കറ്റുകൾ വീതം നേടി. ലോക്കി ഫെർഗൂസൺ രണ്ടും കൃഷ്ണ ഒരു വിക്കറ്റ വീതം നേടി. 22 റൺസ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ആർസിബിയുടെ ടോപ് സ്കോറർ. കേരള ക്രിക്കറ്റ് ടീം സച്ചിൻ ബേബി ഏഴ് റൺസെടുത്ത് പുറത്താകുകയും ചെയ്തു.


മറുപടി ബാറ്റിങിനിറങ്ങി കൊൽക്കത്ത അനയാസം വിജയലക്ഷ്യം കണ്ടെത്തുകയായിരുന്നു. യാതൊരു സമ്മർദവുമില്ലാതെ ഓപ്പണിങിൽ ശുഭ്മാൻ ഗില്ലും പുതുമുഖ താരം വെങ്കടേശ് ഐയ്യരും ചേർന്ന് ബാറ്റി വീശി. അർധ സെഞ്ചുറിക്ക് രണ്ട് റൺസകലെ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് കെകെആറിന് നഷ്ടമായത്. യുസ്വേന്ദ്ര ചഹലാണ് വിക്കറ്റ് സ്വന്തമാക്കിയത്.


ALSO READ : IPL 2021 Matches And Schedule : അറിയാം ഈ ആഴ്ചയിലെ ഐപിഎൽ മത്സരങ്ങളും സമയവും


ജയത്തോടെ കെകെആർ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഐപിഎൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കെത്തി. ആർസിബിയാകട്ടെ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.


നാളെ പഞ്ചാബ് കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കുന്ന മത്സരം ദുബൈയിൽ വെച്ചാണ് നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.