IPL 2021 Live: ജയത്തിൽ കുറഞ്ഞൊന്നും വേണ്ട പഞ്ചാബും,മുംബൈയും നേർക്കുനേർ
ഇത്തവണ ഇരു ടീമിനും ശക്തമായ തിരിച്ചു വരവ് അനിവാര്യമാണ്.പ്രകടനത്തിലെ സ്ഥിരതക്കുറവാണ് മുംബൈയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2021 Live) ഇന്ന് താര രാജാക്കൻമാരായ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍നും മുഖാമുഖം വരുകയാണ്. ഇരു ടീമുകളും നേരിട്ട് ഏറ്റുമുട്ടുമ്പോൾ ആരാധകരും ഏറേ ആവേശത്തിലാണ്. ഈ സീസണിൽ കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിനും പഞ്ചാബിന് തോല്‍വി സമ്മതിക്കേണ്ടി വന്നു.
എന്നാൽ മുംബൈ ആകട്ടെ രണ്ടെണ്ണം ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയം ഏറ്റുവാങ്ങി. അതിനാൽ ഇത്തവണ ഇരു ടീമിനും ശക്തമായ തിരിച്ചു വരവ് അനിവാര്യമാണ്.പ്രകടനത്തിലെ സ്ഥിരതക്കുറവാണ് മുംബൈയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. മധ്യ നിരയെ മാത്രം വിശ്വസിച്ചാണ് മാച്ചിന് മുംബൈ (Mumbai Indians) ഇറങ്ങുന്നുവെന്നാണ് പറയേണ്ടത്. ജയത്തിൽ കുറഞ്ഞൊതൊന്നു പഞ്ചാബിന് ആലോചിക്കാനാവില്ല. പോയൻറ് പട്ടികയിൽ ഏറ്റവും പിറകിലാണ് പഞ്ചാബുള്ളത്. പട്ടികയിലെ നാലാം സ്ഥാനത്താണ് മുംബൈ.
ഇതുവരെയുള്ള സീസണുകളില്‍ ഇരു ടീമുകളും 26 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 തവണ മുംബൈയ്‌ക്കൊപ്പമായിരുന്നു ജയം. 12 തവണയാണ് പഞ്ചാബ് ജയിച്ചത്. ജയം ആർക്കൊപ്പമെന്നത് രാത്രി 7.30 മുതൽ കാണാം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ALSO READ : RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video
അതേസമയം പരിക്ക് മൂലം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം ടി നടരാജന്‍ ഐഎല്ലില്‍ (IPL) നിന്ന് പുറത്തായെന്ന് റിപ്പോര്‍ട്ട്. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നടരാജന്‍ സണ്‍റൈസേഴ്സിനായി കളിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...