New Delhi : ഐപിഎല്ലിലെ എൽ ക്ലാസിക്കോ (IPL EL-Clasico) എന്ന് വിശേപ്പിക്കുന്ന മുംബൈ ഇന്ത്യൻസ് (Mumbai Indians) ചെന്നൈ സൂപ്പർ കിങ്സ് (Chennai Super Kings) പോരാട്ടത്തിൽ മുംബൈക്ക് തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റ് നഷട്ത്തിൽ അവസാന പന്തിലാണ് ജയം കണ്ടെത്തിയത്


COMMERCIAL BREAK
SCROLL TO CONTINUE READING

34 പന്തിൽ എട്ട് സിക്സറുകളും 6 ഫോറുകളും നേടി 87 റൺസെടുത്ത കീറോൺ പൊള്ളാർഡാണ് അവിശ്വസിനീയമാ ഇന്നിങ്സിലൂടെ മുബൈയെ ജയിപ്പിച്ചത്. പത്താം ഓവറിൽ 81ന് മൂന്ന് നിലയിൽ സമ്മർദത്തിലായിരുന്ന മുംബൈക്ക് വിജയത്തിന്റെ പ്രതീക്ഷ നൽകിയത് പൊള്ളാർഡും കൃണാൽ പാണ്ഡ്യയും ചേർന്നണ്. 


ALSO READ : IPL 2021 : ഓപ്പണർമാർ തിളങ്ങി, മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും ഏഴ് വിക്കറ്റ് വിജയം


ടോസ് നേടിയ രോഹിത് ശർമ്മ ആദ്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബോളിങ് നിരയെ ഉപയോഗിച്ച് ചെന്നൈയെ ചെറിയ സ്കോറിൽ ഒതുക്കാൻ തന്നെയായിരുന്നു രോഹിത്തിന്റെ പദ്ധതി. എന്നാൽ അത് ഫലച്ചില്ല.


രാഹുൽ ചഹറും പൊള്ളാർഡും ഒഴികെ എല്ലാ ബോളർമാരെയും ചെന്നൈയുടെ ബാറ്റിങ് നിര തല്ലി തകർക്കുകയായിരുന്നു. മൂന്ന് താരങ്ങളായിരുന്നു ചെന്നൈയ്ക്കായി അർധസെഞ്ചുറി സ്വന്തമാക്കിയത്. 27 പന്തിൽ ഏഴ് സിക്റുകളും 4 ബൗണ്ടറികളുമായി 72 റൺസ് നേടിയ അമ്പട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ.


ALSO READ : SRH vs CSK : അടിച്ച് തകർത്ത് റുതുരാജ് ഗെയ്ക്കുവാദും ഫാഫ് ഡുപ്ലസിസും, ചെന്നൈയ്ക്ക് തുടർച്ചായ അഞ്ചാം ജയം


മറുപടി ബാറ്റിങിനിറങിയ മുംബൈ ആദ്യ തന്നെ അടിത്തറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. രോഹിതും ക്വിന്റൺ ഡിക്കോക്കും ചേർന്ന് മികച്ച ഇന്നിങ്സായിരുന്നു തുടങ്ങി വെച്ചത്. എന്നാൽ പത്തമത്തെ ഓവറിൽ 3 വിക്കറ്റിന് 81 എന്ന് നിലയിൽ സമ്മർദത്തിലായ മുംബൈ ഇന്ത്യൻസിനെ തിരികെ കൊണ്ടുവന്നത് ആ സീസണിൽ ഏറ്റവും കൂടുതൽ പഴി കേട്ട മുംബൈയുടെ മധ്യനിരയായിരുന്നു.


സാധാരണയായി ഹാർദിക് പാണ്ഡ്യയെ നാലമനായി ഇറക്കുന്ന രോഹിത പകരം സഹോദരൻ പാണ്ഡ്യയെയും പൊള്ളാർഡിനെയും ഇറക്കിയാണ് പുതിയ തന്ത്രം മെനിഞ്ഞ് തുടങ്ങിയിരിക്കുന്നത്. രാജസ്ഥാനെതിരെ അത് പരീക്ഷിച്ചപ്പോൾ ഫലം കാണാൻ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിൽ ഈ മാറ്റമായിരുന്നു രോഹിത് പരീക്ഷിച്ചത്.


ALSO READ : PBKS vs RCB : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ തേരട്ടത്തിന് തടയിട്ട് പഞ്ചാബ് കിങ്സ്, ആർസിബിയെ 34 റൺസിന് തോൽപിച്ച് പഞ്ചാബ്


ഇന്ന് ഐപിഎല്ലിൽ വീണ്ടും പഴയ ക്യാപ്റ്റന് കെയിൻ വില്യംസണിന്റെ കീഴിൽ എത്തുന്ന സൺറൈഴേസ് ഹൈദരാബാദ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെയാണ് നേരിടുക. പോയിന്റ് പട്ടികയിൽ അവസാനക്കാരുടെ പോരാട്ടം കൂടായാണ് ഇന്ന് നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.