New Delhi : ഐപിഎൽ 2021ൽ (IPL 2021) ചെന്നൈ സൂപ്പിർ കിങ്സിന് (Chennai Super Kings) തുടർച്ചയായ അഞ്ചാം ജയം. സൺറൈസേഴ്സ് ഹൈദരാബാദിന് (Sunrisers Hyderabad) അനായാസം ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈ തകർത്തത്. 9 പന്തികുൾ ബാക്കി നിൽക്കവെയായിരുന്നു സിഎസ്കെയുടെ (CSK) ജയം.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരബാദ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം എംഎസ് ധോണിയും സംഘവും യാതൊരു സമ്മ‍‍ദവുമില്ലാതെയാണ് മറികടന്നത്. ഓപ്പണിങ്ങ് കൂട്ടുകെട്ടൽ റുതുരാജ് ഗെയ്ക്കുവാദും ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിന്റെ ഇന്നിങ്സായിരുന്നു ചെന്നൈയ്ക്ക് വിജയം അനായാസമാക്കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 129 റൺസിന്റെ പാർട്ടണർഷിപ്പാണ് സൃഷ്ടിച്ചത്. 


ALSO READ : DC vs RCB : അവസാന പന്ത് വരെ നിറഞ്ഞ് നിന്ന ആവേശം ഡൽഹി ക്യാപിറ്റസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂ ഒരു റണിന് തോൽപിച്ചു


ഗെയ്ക്കുവാദ് 44 പന്തിൽ 12 ബൗണ്ടിറികളോടെ 75 റൺസും ഡുപ്ലെസിസ് 38 പന്തിൽ ആറ് ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 56 റൺസെടുക്കുകയും ചെയ്തു. ഇരുവരും പുറത്തായതിന് ശേഷം മോയിൻ അലിയും സുരേഷ് റെയ്നയും ചേർന്ന് ഇന്നിങ്സ് വീണ്ടും വേഗത്തിൽ അവസാനിപ്പിക്കാൻ ശ്രമിച്ചു. 


അതിനിടെ അലി പുറത്താകുയും ചെയ്തു. എന്നിട്ടും യാതൊരു സമ്മർദവും കൂടാചെ റെയ്നയും രവിന്ദ്ര ജഡേജയും ചേർന്ന് ചെന്നൈയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 


ALSO READ : PBKS vs KKR :പഞ്ചാബിനെ എറിഞ്ഞ് ഒതുക്കി കൊൽക്കത്തയ്ക്ക് സീസണിലെ രണ്ടാം ജയം


ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുടെയും മനീഷ് പാണ്ഡെയുടെയും ഇന്നിങ്സിലാണ് മികച്ച സ്കോർ ഉയർത്തിയത്. അവസാനം കെയിൻ വില്യംസണും കേദാർ ജാദവും ചേർന്ന് എസ്ആർഎച്ചിന്റെ സ്കോറിങ് വേഗതയിലാക്കി ടീം സ്കോർ 171 എത്തിക്കുകയായിരുന്നു.


ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി


ജയത്തോടെ ചെന്നൈ വീണ്ടും ഐപിഎൽ 2021 സീസണിന്റെ പോയിന്റ പട്ടികയിൽ ഒന്നാമതെത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക