PBKS vs KKR :പഞ്ചാബിനെ എറിഞ്ഞ് ഒതുക്കി കൊൽക്കത്തയ്ക്ക് സീസണിലെ രണ്ടാം ജയം

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തി. 123 റൺസെ എടുക്കാൻ സാധിച്ചുള്ളൂ. 124 റൺസി വജയലക്ഷ്യം കെകെആർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 3.2 ഓവർ ബാക്കി നിൽക്കവെ കണ്ടെത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 27, 2021, 01:03 AM IST
  • ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുക്കാൻ സാധിച്ചുള്ളൂ.
  • 124 റൺസി വജയലക്ഷ്യം കെകെആർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 3.2 ഓവർ ബാക്കി നിൽക്കവെ കണ്ടെത്തുകയായിരുന്നു.
  • കൊൽക്കത്ത നായകൻ ഒയിൻ മോർഗനാണ് മാൻ ഓഫ് ദി മാച്ച്.
PBKS vs KKR :പഞ്ചാബിനെ എറിഞ്ഞ് ഒതുക്കി കൊൽക്കത്തയ്ക്ക് സീസണിലെ രണ്ടാം ജയം

Ahmedabad : നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ (Narendra Modi Stadium) ആദ്യ IPL മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ (Punjab Kings) കൊൽക്കത്ത് നൈറ്റ് റേഡേഴ്സിന് (Kolkata Knight Riders) ജയം. പഞ്ചാബിനെ അഞ്ച് വിക്കറ്റിനാണ് കൊൽക്കത്ത തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തി. 123 റൺസെ എടുക്കാൻ സാധിച്ചുള്ളൂ.

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തി. 123 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. 124 റൺസ് വജയലക്ഷ്യം കെകെആർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 3.2 ഓവർ ബാക്കി നിൽക്കവെ കണ്ടെത്തുകയായിരുന്നു. കൊൽക്കത്ത നായകൻ ഒയിൻ മോർഗനാണ് മാൻ ഓഫ് ദി മാച്ച്. 

ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി

ഭേദപ്പെട്ട ഓപ്പണിങ് ലഭിച്ചിരുന്നെങ്കിലും 36 റൺസ് എന്ന നിലയിൽ നിൽക്കവെ നായകൻ കെ.എൽ രാഹുലിന്റെ വിക്കറ്റിന് ശേഷമാണ് പഞ്ചാബ് ഒന്നടങ്കം തകർന്നടിഞ്ഞത്യ രാഹുലിന് ശേഷമെത്തിയ ക്രിസ് ഗെയിലും ദീപക് ഹൂഡയും പൂജ്യത്തിനും ഒരു റൺസ് എന്ന നിലവയിൽ പുറത്തായതോടെ പഞ്ചാബ് ആകപ്പാടെ പരുങ്ങലിൽ ആയി.

തുടർന്ന് ഓരോ ഇടവേളയിലും പഞ്ചാബിന്റെ വിക്കറ്റുകൾ നഷ്ടമാകാൻ തുടങ്ങി. എട്ടാമതായി ബാറ്റിങിനിറങ്ങിയ ക്രിസ് ജോർദാന്റെ അവസാന ഓവറുകളിലെ പ്രകടമായിരുന്നു പഞ്ചാബിനെ 100 കടത്താൻ സാഹയിച്ചത്. 18 ബോളിൽ 30 റൺസെടുത്ത ജോർദൻ അവസാന ഓവറിലാണ് പുറത്തായത്.

ALSO READ : CSK vs RCB : ഒരു ഓവറിൽ 37 റൺസ്, ഐപിഎല്ലിൽ ക്രിസ് ഗെയിലിന് ശേഷം ആപൂർവ നേട്ടവുമായി രവീന്ദ്ര ജഡേജ [VIDEO]

മറുപടി ബാറ്റിങിനിറങ്ങിയ മോശം തുടക്കമായിരുന്നു ലഭിച്ചത്. നേരിട്ട ആദ്യ പന്തിൽ തവന്നെ നിതീഷ് റാണയും പിന്നാലെ ശുഭ്മാൻ ഗില്ലും സുനിൽ നരെയിനും പുറത്തായിതോടെ 17ന് മൂന്ന് നിലയിൽ കെകെആർ പരുങ്ങദലിൽ ആകുകയായിരുന്നു. എന്നാൽ നായകൻ ഒയിൻ മോർഗനൊപ്പം യുവതാരം രാഹുൽ ത്രിപാഠിയും ചേർന്ന് ഒരു മെല്ലെ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുകയായിരുന്നു. 

ALSO READ : IPL 2021 : സഞ്ജു സാംസൺ എന്താണ് കാണിക്കുന്നത്? ക്യാപ്റ്റൻസി താരത്തിന് ഒരു ബാധ്യതയോ?

തുടർന്ന് അവസാനം ദിനേഷ് കാർത്തിക്കിനൊപ്പം ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. സീസണിലെ കെകെആറിന്റെ രണ്ടാമത്തെ ജയമാണ്. ജയത്തോടെ ആറ് മത്സരങ്ങളിൽ നാല് പോയിന്റുമായി അഞ്ചാം സ്ഥാത്തെത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News