Dubai : ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ (Sanju Samson) രാജസ്ഥാൻ റോയൽസിന് വീണ്ടും തോൽവി. സീസണിൽ ഇതുവരെ ഒരു ജയം മാത്രം നേടിയിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിനോട് ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ തോൽവി


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ - ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടത്തു. മറുപടി ബാറ്റിങനിറങ്ങിയ ഹൈദരാബാദ് 9 ബാക്കി നിൽക്കവെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്.


ഡൽഹിക്കതരെ തകർന്നടിഞ്ഞ രാജസ്ഥാന്റെ ബാറ്റിങ് നിരയെ അല്ലായിരുന്നു ദുബായിയിൽ കാണാനിടയായത്. ക്യാപ്റ്റൻ സഞ്ജു നേതൃത്വം നൽകിയ ബാറ്റിങ് ടീം 164 റൺസെടുക്കകുയായിരുന്നു. സഞ്ജു 57 പന്തിൽ മൂന്ന് സിക്റുകളും ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ 82 റൺസെടുക്കകയും ചെയ്തു. സഞ്ജുവിന്റെ ഇന്നിങ്സിന് യശസ്വി ജയ്സ്വാളും മഹിപാൽ ലോംറോറയും പിന്തുണ നൽകിയിരുന്നു.


ALSO READ : Sanju Samson: സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും


ഹൈദരബാദിനായി അവസാന ഓവറിൽ സിദ്ധർഥ കൗളിന്റെ പ്രകടനമായിരുന്നു 170 കടക്കാതെ രാജസ്ഥാൻ പ്രതിരോധിച്ചത്. കൗൾ രണ്ട് വിക്കറ്റ് വീതം നേടി. ഭുവനേശ്വർ കുമാറും, സന്ദീപ് ശർമയും റഷീദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.


സഞ്ജു സാംസണിന്റെ ഇന്നത്തെ ഇന്നിങ്സോടെ താരം സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി. താരം ഈ സീസണിൽ ഇതുവരെ പത്ത് ഇന്നിങ്സിൽ നിന്ന് 433 റൺസ് ശിഖർ ധവാനെ പിന്തള്ളി. കൂടാതെ താരം ഐപിഎൽ കരിയറിൽ 3,000 റൺസ് പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു.


ALSO READ : ​IPL MI vs RCB: ഹർഷൽ പട്ടേലിന് ഹാട്രിക്; മുംബൈയെ തകർത്ത് കോഹ്ലി പട


മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബിദ് വേഗത്തൽ തന്നെ ബാറ്റ് വീശുകയായിരുന്നു. ആദ്യത്തെ അഞ്ച് ഓവറിൽ ടീം 50 കടക്കുകയും ചെയ്തു. ഇംഗ്ലീഷ് ജേസൺ റോയിയുടെ 60 റൺസ് ഇന്നിങ്സായിരുന്ന സൺറൈസേഴ്സിന്റെ ജയം അനയാസമാക്കിയത്. കുടാതെ സൗമ്യനായി നായകൻ കെയിൻ വില്യംസണും ബാറ്റ് വീശി ഹൈദരാബദിന് സീസണിലെ രണ്ടാം വിജയം സമ്മാനിച്ചു.


എസ്ആർഎച്ചിന്റെ ജയം മറ്റ് മൂന്ന് ടീമുകൾക്ക് ഒരേ പോലെ ആശ്വാസം നൽകുന്നതാണ്. പത്ത് കളികളിൽ നിന്നായി കെൽക്കത്ത നൈറ്റ റൈഡേഴ്സും. പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസ് എട്ടാ പോയിന്റുകളാണുള്ള, രാജസ്ഥാനും എട്ട് പോയിന്റാണ്ണുള്ളത്.


ALSO READ : IPL 2021 KKR vs CSK : അവസാന പന്ത് വരെ നീണ്ട് നിന്ന് ത്രില്ലർ, ലാസ്റ്റ് ബോളിൽ ചെന്നൈക്ക് ജയം


നാളെ ഐപിഎല്ലിൽ രണ്ട് മത്സരങ്ങളാണ്ണുള്ളത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെയും രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെയും നേരിടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.