IPL 2021 KKR vs CSK : അവസാന പന്ത് വരെ നീണ്ട് നിന്ന് ത്രില്ലർ, ലാസ്റ്റ് ബോളിൽ ചെന്നൈക്ക് ജയം

KKR vs CSK - ടോസ് നേടി ആദ്യം ബാറ്റ് കെകെആർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കുകയായിരുന്നു.

Written by - Jenish Thomas | Last Updated : Sep 26, 2021, 10:22 PM IST
  • ടോസ് നേടി ആദ്യം ബാറ്റ് കെകെആർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.
  • ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കുകയായിരുന്നു.
  • കൈവിട്ട് പോയ മത്സരം തിരികെ കൊണ്ടുവന്ന ജഡേജയാണ് മാൻ ഓഫ് ദി മാച്ച്.
  • ജയത്തോടെ ചെന്നൈ ഐപിഎൽ പോയിന്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി.
IPL 2021 KKR vs CSK : അവസാന പന്ത് വരെ നീണ്ട് നിന്ന് ത്രില്ലർ, ലാസ്റ്റ് ബോളിൽ ചെന്നൈക്ക് ജയം

Abu Dhabi : അബുദാബിയലെ ചൂടിനൊപ്പം വിജയം നേടാനായി വിയർത്ത് ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (Kolkata Knight Riders vs Chennai Super Kings). അവാസന പന്ത് വരെ നീണ്ട് നിന്ന് മത്സരത്തിൽ ചെന്നൈക്ക് രണ്ട് വിക്കറ്റ് വിജയം.

സ്കോർ - ടോസ് നേടി ആദ്യം ബാറ്റ് കെകെആർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കുകയായിരുന്നു.

കൊൽക്കത്തയുടെ ബാറ്റിങ് ആദ്യം അൽപമൊന്ന പതറിയെങ്കിലും പിന്നീട് വെങ്കടേശ് ഐയ്യരും രാഹുൽ ത്രിപാദിയും ചേർന്ന് സ്കോർ ഉയർത്താനുള്ള ശ്രമം നടത്തി. എന്നാലും സ്ഥിരിതയാർന്ന ബാറ്റിങ് കൊൽക്കത്തയ്ക്ക കാഴ്ചവെക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ നിതീഷ് റാണയും ദിനേഷ് കാർത്തിക്കും നടത്തിയ പ്രകടനമായിരുന്നു 150തിൽ താഴെ ഒതുങ്ങേണ്ട കെകെആർ എന്നിങ്സ് 170 കടന്നത്.

ALSO READ : Sanju Samson: സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും

ചെന്നൈയാകാട്ടെ നല്ല കെട്ടുറപ്പ് സ്ഥാപിച്ചാണ് ബാറ്റിങ് ആരംഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ റുതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിസും ചേർന്ന് ചെന്നൈയ്ക്ക് നല്ലൊരു അടിസ്ഥാൻ നൽകുകയും ചെയ്തു. ശേഷം മോയിൻ അലിയും മികച്ച രീതിയിലായിരുന്നു പ്രകടനം പുറത്തെടുത്തത്.

എന്നാൽ മധ്യനിര താരങ്ങളെ അമ്പെ പരാജയമായപ്പോൾ വിജയ സാധ്യത ചെന്നൈയുടെ പക്കൽ നിന്ന് കൊൽക്കത്തയിലേക്ക് മാറി. വരുൺ ചക്രവർത്തിയുടെ ഗൂഗിളിയിൽ എം.എസ് ധോണിയും റണ്ണൗട്ടിൽ അമ്പട്ടി റായിഡുവും പുറത്തായതോടെ ചെന്നൈ ഏതാണ്ട് തോൽവി ഉറപ്പിച്ച മട്ടിലായിരുന്നു.

19 ഓവറിൽ രവിന്ദ്ര ജഡേജയുടെ പ്രകടനമായിരുന്നു സിഎസ്കെയ്ക്ക് വീണ്ടും ജയം പ്രതീക്ഷ നൽകിയത്. പ്രസിദ്ധ് കൃഷ്ണയുടെ 18-ാം ഓവറിൽ ജഡേജ നേടിയ 21 റൺസാണ് ചെന്നൈയ്ക്ക് വീണ്ടും ജയിത്തിനായി കളിക്കാനുള്ള അവേശം ലഭിച്ചത്.

ALSO READ : IPL 2021 MI vs KKR : മുംബൈക്ക് തുടരെ തോൽവി, കൊൽക്കത്തയ്ക്ക് തുടർ ജയം

അവസാന ഓവർ ഇങ്ങനെ

എന്നാൽ അവസാന ഓവർ കൊൽക്കത്ത ക്യാപ്റ്റൻ ഒയിൻ മോർഗൻ ഏൽപ്പിച്ചത് സുനിൽ നരേനെയാണ്. ആദ്യ ബോളിൽ തന്നെ സാം കറനെ പുറത്താക്കി നരേൻ മത്സരത്തിൽ കൊൽക്കത്തയ്ക്ക് അൽപം പ്രതീക്ഷ നൽകി. തുടർന്ന് 5 ബോളിൽ നാല് റൺസ് നിലയിൽ ഷാർദുൽ താക്കൂർ നേരിട്ട ആദ്യ പന്ത് മുട്ടി ഇടുകയും ചെയ്തു. മത്സരം ഒന്നും കൂടി കനത്തു, നാല് ബോളിൽ നാല് റൺസ്. 

ശേഷം മൂന്നാം പന്തിൽ താക്കൂർ പിറകലേക്ക് തട്ടി വിട്ടു. പന്ത് ബൗണ്ടറി കടക്കുമെന്ന് പ്രതീക്ഷച്ചെങ്കിൽ ഫീൽഡ് നാല് റൺസ് വിട്ടുകൊടുത്തില്ല. താക്കൂറും ജഡേജു ആ ബോളിൽ മൂന്നോടി മത്സരം സമനിലയാക്കി. നാലാം പന്ത് സ്ട്രൈക് ജഡേജ സുനിൽ നരേൻ ഒരു ഫുൾ ലങ്ത് പന്തെറിഞ്ഞു. ഡോട്ട് ബോളായി, വീണ്ടും കൈവിട്ട് പോയ മത്സരത്തിൽ ചെറിയ പ്രതീക്ഷയുമായി കെകെആർ ആരാധകർ.

അഞ്ചാം പന്ത് നരേൻ ജഡേജ് ഒരു സ്വീപ് ഷോട്ടിന് ശ്രമിക്കുന്ന പന്ത് ബാറ്റിൽ കൊള്ളാതെ നേരെ പാഡിൽ. LBW ജഡേജ പുറത്ത്. എന്തുമാകുമെന്ന നിമിഷം ഒരു ബോളിൽ ഒരു റൺസ്, സ്ട്രൈകിൽ ബോളിങ് താരം ദീപക് ചഹർ. മോർഗൻ വീണ്ടും ഫീൽഡിങെല്ലാം സജ്ജമാക്കി. പക്ഷെ നരേന്റെ പന്ത് 30 യാർഡ് സർക്കളിന്റെ അപ്പറും കടത്തി ചഹർ വിജയ കണ്ടെത്തുകയായിരുന്നു.

ALSO READ : IPL 2021 RCB vs KKR : നിസ്സഹായരായി കോലിയും സംഘവും, പത്ത് ഓവറിൽ മത്സരം അവസാനിപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

കൈവിട്ട് പോയ മത്സരം തിരികെ കൊണ്ടുവന്ന ജഡേജയാണ് മാൻ ഓഫ് ദി മാച്ച്. കൊൽക്കത്തയ്ക്കായി നരേൻ മൂന്ന് വിക്കറ്റുകൾ നേടി. ചെന്നൈക്ക് വേണ്ടി ജോഷ് ഹേസ്സൽവുഡും ഷാർദുൽ താക്കൂറും രണ്ട് വിക്കറ്റുകൾ വീതം നേടി.

ജയത്തോടെ ചെന്നൈ ഐപിഎൽ പോയിന്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. കെകെആർ നാലാം സ്ഥാനത്ത് തന്നെ തുടരന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News