IPL 2021: ഐപിഎല്ലില്‍ കാണികള്‍ക്ക് പ്രവേശനം, ടിക്കറ്റ് വില്‍പന നാളെ മുതല്‍
UAE യില്‍ പൂര്‍ണ ആവേശത്തോടെയും ആരവങ്ങളോടെയുമാകും IPL ന്‍റെ ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക.
Dubai: UAE യില്‍ പൂര്‍ണ ആവേശത്തോടെയും ആരവങ്ങളോടെയുമാകും IPL ന്‍റെ ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക.
കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടത്താന്‍ കഴിയാതെപോയ മത്സരങ്ങളാണ് ഇനി UAE യില്‍ നടക്കുക. സെപ്റ്റംബര്‍ 19 മുതലാണ് ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക.
അബുദാബി, ദുബായ്, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുവാന്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ (BCCI) അറിയിച്ചു. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയതോടെയാണ് ബിസിസിഐയുടെ പ്രഖ്യാപനം ഉണ്ടായത്. അതേസമയം, IPL 2020 യുഎഇയില്‍ നടത്തിയപ്പോള്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.
IPL 2021 മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഐപിഎല്‍ വെബ്‌സൈറ്റ് (IPL Website) വഴിയും തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഓണ്‍ ലൈന്‍ സൈറ്റുകള്‍ വഴിയും ടിക്കറ്റ് വാങ്ങാന്‍ സാധിക്കും.
സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുമെങ്കിലും കളിക്കാര്‍ ബയോ ബബിള്‍ സംവിധാനത്തിലായിരിക്കും. സ്റ്റേഡിയത്തിന്‍റെ മുഴുവന്‍ ശേഷിയിലും കാണികളെ പ്രവേശിപ്പിക്കില്ല.
Also Read: IPL 2021 : ശ്രയസ് ഐയ്യർ വന്നാലും Rishabh Pant ഡൽഹി ക്യാപിറ്റൽസിന്റെ നായകനായി തുടരും
എങ്ങിനെ ടിക്കറ്റ് ബുക്ക് ചെയ്യാം? (How to buy online IPL tickets?)
Step 1: ഐപിഎല്‍ വെബ്‌സൈറ്റില്‍ (IPL Wesite) പ്രവേശിക്കുക.
Step 2: മെനുബാറിലെ ടിക്കറ്റ് വാങ്ങൽ (buy tickets) ഓപ്ഷനിൽ ക്ലിക്കുചെയ്യുക
Step 3: വിശദാംശങ്ങൾ നൽകി നിങ്ങൾക്ക് ഓൺലൈനിൽ ടിക്കറ്റ് വാങ്ങാം
Step 4: നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ടിക്കറ്റുകളുടെ എണ്ണം നല്‍കുക, പരിശോധിച്ച് പേയ്‌മെന്റിനായി തുടരുക
Step 5: നിങ്ങൾ പേയ്മെന്റ് നടപടി പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് PDF ഫയൽ ഡൗൺലോഡ് ചെയ്യാം.
Step 6: ഗേറ്റ് പ്രവേശനത്തിനായി ഒരു സ്ക്രീൻഗ്രാബ് അല്ലെങ്കിൽ പ്രിന്റൗട്ട് എടുക്കുക
UAE യിലെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് അനുഗ്രഹമായത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യമാണ് യുഎഇ എന്നതാണ് ഐപിഎല്ലിന് ഗുണകരമായത്. വിദേശികള്‍ ഉള്‍പ്പെടുന്ന യുഎഇയിലെ താമസക്കാര്‍ ഇതിനോടകം രണ്ടു ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...