IPL 2022: ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാല് വിക്കറ്റിനാണ്  ഡൽഹി തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്  20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ്  146 റൺസ് എടുത്തത്. 

 


 

 

എന്നാൽ ഈ വിജയലക്ഷ്യം ഒരോവറും നാല് വിക്കറ്റും ബാക്കി നിൽക്കെ മറികടക്കാൻ ഡൽഹിക്ക് കഴിഞ്ഞു. 42 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 57 റൺസെടുത്ത നിതീഷ് റാണ എന്നിവരുടെ പോരാട്ടമാണ് കൊല്‍ക്കത്തയെ 146 റൺസ് കൂട്ടിച്ചേർക്കാൻ സഹായിച്ചത്. മൂന്നോവർ പന്തെറിഞ്ഞ  കുല്‍ദീപ് യാദവ് 14 റണ്‍സ് മാത്രം വഴങ്ങി കൊൽക്കത്തയുടെ നാലുവിക്കറ്റ് എറിഞ്ഞിട്ടു. 

 


  

കൊൽക്കത്തക്ക് മറുപടി നൽകാനിറങ്ങിയ ഡൽഹിയുടെ ഇടപെടൽ ഫലം കണ്ടതോടെ ഡൽഹി വിജയത്തിലേക്കെത്തുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ (42), റോവ്‌മാന്‍ പവല്‍ (33), അക്ഷര്‍ പട്ടേല്‍ (24), ലളിത് യാദവ് (22) എന്നിവരുടെ ബാറ്റിംങ് നിർണായകമായി. കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്‌.

 

തുടക്കത്തിലേ തിരിച്ചടിയേറ്റ കൊൽക്കത്തയുടെ ആരോണ്‍ ഫിഞ്ചിനെ രണ്ടാം ഓവറില്‍ ചേതന്‍ സക്കാരിയയാണ്  ക്ലീന്‍ ബൗള്‍ഡാക്കിയത്. പകരം ക്രീസിലെത്തിയ നായകൻ ശ്രേയസ് അയ്യര്‍ ചെറുത്ത് നിൽപ്പിനൊരുങ്ങിയപ്പോൾ പിന്തുണ നൽകാനാകാതെ വെങ്കടേഷ് അയ്യർ മടങ്ങി. 

 


 

എട്ടാം ഓവർ പന്തെറിയാനെത്തിയ കുല്‍ദീപ് യാദവ് ബാബ അപരാജിത്തിനെയും , സുനില്‍ നരെയ്നെയും  അടുത്തടുത്ത പന്തുകളിൽ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 14 മത്തെ ഓവറിലെ കുല്‍ദീപിന്റെ പന്തിൽ ശ്രേയസ് മടങ്ങി. അതേ ഒവറിൽ  ആന്ദ്രേ റസലിനെയും താരം എറിഞ്ഞിട്ടു. തുടര്‍ന്നെത്തിയ റിങ്കു സിംഗുമായി ചേർന്ന് നിതീഷ് റാണ അര്‍ദ്ധസെഞ്ച്വറി പൂർത്തിയാക്കി.  

 

എട്ട് മത്സരങ്ങളിൽ നിന്ന് 4 ജയവും 4 തോൽവികളുമായി  നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്. ഒൻപത് മത്സരങ്ങളിൽ 3 ജയം മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടാം സ്ഥാനത്താണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.