മഞ്ചേരി: Santhosh Trophy 2022: സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലിൽ. സെമി ഫൈനലിൽ മൂന്നിനെതിരെ എഴ് ഗോളുകള്‍ക്കാണ് കേരളം കര്‍ണാടകയെ തകര്‍ത്തത്. കേരളത്തിനായി ജെസിന്‍ 5 ഗോളുകൾ നേടിയപ്പോൾ അര്‍ജുനും ഷെഗിലും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. 24 മത്തെ മിനിറ്റില്‍ ഒരു ഗോളിന് പിന്നിലായി നിന്ന ശേഷമാണ് കേരളം കളിയിലേക്ക് മടങ്ങിയെത്തിയതും ഗോളടി മേളം ആരംഭിച്ചതും.
Super sub Jesin inspires Kerala to thumping win
Read https://t.co/tmg32rXpdJ#KERKAR #HeroSantoshTrophy #IndianFootball pic.twitter.com/AyT5ITzGXo
— Indian Football Team (@IndianFootball) April 28, 2022
Also Read: ഗോളടിക്കടാ മോനെ; സന്തോഷ് ട്രോഫിക്ക് ആവേശം കൂട്ടി ഫാൻ സോങ്ങ്
30 മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന്റെ ഹാട്രിക് പ്രകടനമാണ് കേരളത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇതാദ്യമായാണ് സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളം അഞ്ച് ഗോള്‍ നേടിയത്.
കേരള-കര്‍ണാടക മത്സരത്തിന്റെ ആദ്യ പകുതി സെമി ഫൈനലിന്റെ എല്ലാ പോരാട്ടവീര്യവും കണ്ടതായിരുന്നു . കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആദ്യ ഇലവനില്‍ സല്‍മാന് പകരക്കാരനായി നിജോ ഗില്‍ബേര്‍ട്ടിനെ ഉള്‍പ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. ആദ്യ മിനിട്ടുകളില്‍ പതിയെ തുടങ്ങിയ കേരളം പിന്നീട് അറ്റാക്കിങിന്റെ രീതി മാറ്റുകയായിരുന്നു. നിരവധി അവസരങ്ങള്‍ കേരളത്തിന് ലഭിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി.
Also Read: ബെൻ സ്റ്റോക്ക് ഇംഗ്ലണ്ടിന്‍റെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ
നേരത്തെ ആസീഫ് സഫീറാണ് കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കുടുതല്‍ ഗോളുകള്‍ നേടിയത്. അന്ന് നാലുഗോളുകളാണ് സഫീർ അടിച്ചുകൂട്ടിയത്. ഫൈനലിൽ മണിപ്പൂർ- ബംഗാൾ സെമി ഫൈനലിലെ വിജയികളുമായി കേരളം ഏറ്റുമുട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...