മുംബൈ : ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മലയാളി സാന്നിധ്യമുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു സാംസണിനെ കൂടാതെ രണ്ട് മലയാളികൾ കൂടി രാജസ്ഥാൻ ക്യാമ്പിലുണ്ട്. ബെംഗളൂരു മലായളികളായ ദേവ്ദെത്ത് പടിക്കലും കരുൺ നായരുമാണ് രാജസ്ഥാനിൽ സഞ്ജുവിനുള്ള മലയാളി കൂട്ട്. ഇവർ മത്സരത്തിനിടെ മലയാളിത്തിൽ നിർദേശങ്ങൾ നൽകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎൽ 2022 സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തിനിടെയാണ് സഞ്ജുവിന്റെ മലയാളത്തിലുള്ള നിർദേശം സ്റ്റമ്പ് മൈക്കിലൂടെ പുറം ലോകം കേൾക്കുന്നത്. മത്സരത്തിൽ സഹതാരമായ ദേവ്ദെത്തിനാണ് സഞ്ജു ഫീൽഡിങ് നിർദേശം നൽകുന്നത്. 


ALSO READ : IPL 2022: ഉജ്വല വിജയവുമായി രാജസ്ഥാൻ, ഹൈദരാബാദിനെ 61 റൺസിന് പരാജയപ്പെടുത്തി


"എടാ നീ ഇറങ്ങി നിന്നോ...ദേവ് ദേവ്" എന്ന സഞ്ജു സാംസൺ പടിക്കല്ലിന് നിർദേശം നൽകി. 



ഹൈദരാബദിനെതിരെയുള്ള മത്സരത്തിലെ എട്ടാമത്തെ ഓവറിലാണ് സംഭവം. ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മ ബാറ്റിങിനെത്തിയപ്പോഴാണ് സഞ്ജു ദേവ്ദെത്തിന് മലയാളത്തിൽ നിർദേശം നൽകുന്നത്. തൊട്ട് അടുത്ത ബോളിൽ തന്നെ അഭിഷേക് ഷിമ്രോൺ ഹെത്മയറിന് ക്യാച്ച് നൽകി പുറത്താകുകയും ചെയ്തു. യുസ്വന്ദ്ര ചഹലിനായിരുന്നു വിക്കറ്റ്. 


ALSO READ : IPL 2022 : നൂറാം മത്സരത്തിൽ ഫയറായി സഞ്ജു സാംസൺ; രാജസ്ഥാന് കൂറ്റൻ സ്കോർ


മത്സരത്തിൽ രാജസ്ഥാൻ സൺറൈസേഴ്സിനെ 61 റൺസിനെ തകർത്തു. നൂറാം ഐപിഎൽ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ സഞ്ജു വിന്റെ ഇന്നിങ്സ് പിൻബലത്തിൽ രാജസ്ഥാൻ ഹൈദരാബാദിനെതിരെ 211 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. 


മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന്റെ ഇന്നിങ്സ് 149 റൺസിന് അവസാനിച്ചു.  മൂന്ന് വിക്കറ്റെടുത്ത ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടിയ പേസർമാരായ ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് ഹൈദരാബാദിന്റെ ഇന്നിങ്സ് തകർത്തത്. 


ALSO READ : IPL 2022 : ഇത്തവണയും മുംബൈയ്ക്ക് തോൽവിയോടെ തുടക്കം; അവസാനം കസറി അക്സർ പട്ടേൽ


സഞ്ജുവിന്റെ മലയാളത്തിലുള്ള നിർദേശം ഇതിനും മുമ്പ് വൈറലായിട്ടുണ്ട്. നേരത്തെ സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ പുതുച്ചേരി ടീമിനെതിരിയുള്ള മത്സരത്തിൽ സഞ്ജു കേരള രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബിയോട് മലയാളിത്തിൽ സംസാരിച്ചത് വൈറലായിരുന്നു.


"കൊടുക്കട്ടെ ഞാൻ ഒന്ന്, ജാടാ കാണിക്കുന്നത് കണ്ടില്ലെ" എന്ന് സച്ചിൻ ബേബിയോട് പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. തൊട്ട് അടുത്ത ബോളിൽ സഞ്ജു ബോൾ സിക്സറിടിച്ച കളയുകയും ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.