ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജുവിന്റെ നൂറാം മത്സരമായിരുന്നു ഇത്തവണ. തന്റെ ക്യാപ്റ്റൻസിയിലെയും കളിയിലെയും മികവ് വീണ്ടും പ്രകടമാക്കി കൊണ്ട് ഉജ്വല വിജയം നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 61 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് രാജസ്ഥാന്റെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റൺസ് എടുത്തു. വമ്പൻ സ്കോർ പിന്തുടർന്നെത്തിയ ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
സഞ്ജു സാംസൺ 25 പന്തിൽ അർധസെഞ്ചുറി തികച്ചു. സഞ്ജുവിനൊപ്പം ദേവ്ദത്ത് പടിക്കൽ ചേർന്നപ്പോൾ രാജസ്ഥാൻ സ്കോർ ഉയർന്നു. സഞ്ജുവിന്‍റെയും ദേവ്ദത്ത് പടിക്കലിന്‍റയെും ഇന്നിംഗ്സിന്‍റെ അവസാനം ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തിലാണ് 20 ഓവർ പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന സ്കോറിലേക്ക് എത്തിയത്. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.
Match: 1
Points: 2 #दिलसेरॉयल | #TATAIPL2022 | #SRHvRR pic.twitter.com/VmaHAUplLZ— Rajasthan Royals (@rajasthanroyals) March 29, 2022
41 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രവും വാഷിംഗ്ടണ്‍ സുന്ദറും(14 പന്തില്‍ 40) ആണ് ഹൈദരാബാദിന്‍റെ തോല്‍വിഭാരം കുറച്ചത്. രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയും ട്രെന്‍റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതവുമെടുത്തു. പവർപ്ലേ ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്. ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ ഹൈദരാബാദിന് ആദ്യ ആഘാതം ഏൽപ്പിച്ചു. 4–ാം ഓവറിൽ രാഹുൽ ത്രിപാഠിയെ (0) പ്രസിദ്ധും, 5–ാം ഓവറിൽ നിക്കോളാസ് പുരാനെ (0) ബോൾട്ടും പുറത്താക്കിയതോടെ ഹൈദരാബാദിന്റെ തകർച്ച തുടങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...