ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് വൻ തിരിച്ചടി. പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള പോരാട്ടത്തിനിടെ നായകൻ റിഷഭ് പന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന് പന്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷനും വിധിച്ചു. ഇത് മൂന്നാം തവണയാണ് പന്തിന് കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ രണ്ട് തവണ പന്തിന് പിഴ മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ മൂന്നാം തവണയും ഓവർ നിരക്കിൽ കുറവ് സംഭവിച്ചതോടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് പന്തിനെ ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 8 പ്രകാരം, മാച്ച് റഫറിയുടെ വിധിയെ ചോദ്യം ചെയ്ത് ഡൽഹി ക്യാപിറ്റൽസ് അപ്പീൽ നൽകിയിരുന്നു. ഇതേത്തുടർന്നാണ് അപ്പീൽ ബിസിസിഐ ഓംബുഡ്‌സ്മാൻ്റെ പരിഗണനയ്ക്ക് വിട്ടത്. ഓംബുഡ്‌സ്മാൻ വെർച്വൽ ഹിയറിങ് നടത്തുകയും മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 


ALSO READ: കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; നെയ്മർ കളിക്കുമോ?


ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന ജീവൻ മരണ പോരാട്ടത്തിൽ ഡൽഹിയ്ക്ക് തിരിച്ചടിയാകുക പന്തിന്റെ അസാന്നിധ്യം തന്നെയാകും. പന്തിന്റെ അഭാവത്തിൽ ഓൾറൗണ്ടർ അക്‌സർ പട്ടേൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി മത്സരത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 6 വിജയവും 6 പരാജയവും അക്കൗണ്ടിലുള്ള ഡൽഹി ചെന്നൈയ്ക്ക് പിന്നിൽ 5-ാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 5 വിജയവും 7 പരാജയവുമായി ബെംഗളൂരു 7-ാം സ്ഥാനത്താണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.