റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനുള്ള ബ്രസീൽ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർ താരം നെയ്മറെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ലിഗമെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ നിലവിൽ വിശ്രമത്തിലാണ്. ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ കാലിന് പരിക്കേറ്റ ശേഷം നെയ്മർ കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ജൂൺ 20ന് യുഎസ് ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കാൻ നെയ്മറിന് കഴിയില്ലെന്നാണ് റിപ്പോർട്ട്. ഈ കാലയളവിനുള്ളിൽ സൂപ്പർ താരം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്ന് വിവിധ അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: എം എസ് ധോണി വിരമിക്കുന്നു? പ്രഖ്യാപനം മെയ് 12ന്? ഒന്നല്ല, കാരണങ്ങൾ നിരവധി!
നെയ്മറിന് പുറമെ പല പ്രധാന താരങ്ങളേയും ഒഴിവാക്കിയാണ് കോച്ച് ഡോറിവൽ ജൂനിയർ ബ്രസീൽ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. സ്ട്രൈക്കർ റിച്ചാർലിസൺ, ഗബ്രിയേൽ ജെസ്യുസ്, കസെമിറോ, ആന്റണി എന്നിവരും ടീമിലില്ല. അതേസമയം, പാൽമിറാസിന്റെ 17-കാരനായ സ്ട്രൈക്കർ എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ഇംഗ്ലണ്ടിനും സ്പെയിനിനുമെതിരെ തുടർച്ചയായ മത്സരങ്ങളിൽ എൻഡ്രിക്ക് സ്കോർ ചെയ്തിരുന്നു.
അതേസമയം, അർജൻ്റീനയും ഉറുഗ്വേയും 15 തവണ കോപ്പ കിരീടം നേടിയിട്ടുണ്ട്. അർജന്റീനയ്ക്കും ഉറുഗ്വേയ്ക്കും ശേഷം ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക കിരീടങ്ങൾ നേടിയ ടീമാണ് ബ്രസീൽ. കോപ്പ അമേരിക്ക കിരീടം ബ്രസീൽ ഒമ്പത് തവണ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ടൂർണമെന്റിലെ ഫേവറിറ്റുകളിലൊന്ന് ബ്രസീൽ തന്നെയാണ്. പ്രതാപകാലം നഷ്ടമായിട്ടില്ലെന്ന് തെളിയിക്കാൻ മികച്ച അവസരമാണ് ബ്രസീലിന് ലഭിച്ചിരിക്കുന്നത്. ഈ ടൂർണമെന്റിൽ കൊളംബിയ, പരാഗ്വേ, കോസ്റ്റാറിക്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ.
2016 ലെ ശതാബ്ദി പതിപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 16 ടീമുകളാണ് കിരീടപ്പോരാട്ടത്തിന് കളത്തിലിറങ്ങുന്നത്.
ബ്രസീൽ ടീം
ഫോർവേഡുകൾ: എൻഡ്രിക്, ഇവാനിൽസൺ, ഗബ്രിയേൽ മാർട്ടിനെല്ലി, റാഫിഞ്ഞ്യ, റോഡ്രിഗോ, സാവിഞ്ഞ്യോ, വിനീഷ്യസ് ജൂനിയർ.
മിഡ്ഫീൽഡർമാർ: പെരെയ്ര, ഗ്വിമാരേസ്, ലൂയിസ്, ഗോമസ്, പക്വേറ്റ.
ഡിഫൻഡർമാർ: ബെറാൾഡോ, മിലിറ്റാവോ, ഗബ്രിയേൽ, മാർക്വിന്യോസ്, ഡാനിലോ, കുട്ടോ, അരാമ, വെൻഡെൽ.
ഗോൾ കീപ്പർമാർ: അലിസൺ, ബെന്റോ, എഡേഴ്സൺ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.